Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 26, 2026 11:53 pm

Menu

Published on August 18, 2017 at 5:13 pm

മലയാളത്തിൽ അഭിനയിക്കാൻ താത്പര്യമുണ്ടെന്ന് സണ്ണി ലിയോൺ; എന്നാൽ താൻ നായകനാകാൻ തയ്യാറെന്ന് സന്തോഷ് പണ്ഡിറ്റ്

actor-sunthosh-pandit-wishes-acting-with-sunny-leone

മലയാള സിനിമയിൽ അഭിനയിക്കാൻ താത്പര്യമുണ്ടെന്ന് പ്രശസ്ത ബോളിവുഡ് താരം സണ്ണി ലിയോൺ ഇന്നലെ കൊച്ചിയിൽ നടന്ന ഒരു പരിപാടിക്കിടെ പറഞ്ഞിരുന്നു. സണ്ണി ലിയോൺ ഒരുപക്ഷെ ഒരു ഒഴുക്കിൽ പറഞ്ഞതാവാം അത് എങ്കിലും ഇവിടെ നമ്മുടെ കേരളത്തിലെ ഒരു താരം അഭിനയിക്കാൻ തയ്യാറായി വന്നിരിക്കുന്നു. സന്തോഷ് പണ്ഡിറ്റാണ് ആ താരം.

ഫേസ്ബുക് പോസ്റ്റിലൂടെയാണ് താരം ഈ കാര്യം അറിയിച്ചത്.

കേരളത്തിൽ പ്രമുഖ Hindi നടി സണ്ണി ലിയോൺ വന്നു,
തിരിച്ചു പോയി എന്നറിഞ്ഞു…. അവരോടൊപ്പം ഒരു
സിനിമയിൽ എന്കിലും അഭിനയിക്കണം എന്ന് വലിയ
ആഗ്രഹം ഉണ്ടായിരുന്നേ….അതോ നടക്കുന്നില്ല….
മറിച്ച് അവരെ നേരിൽ കാണാനും പറ്റിയില്ല….കഷ്ടം…(പാവം ഞാൻ)…
(സുഖമില്ലാതെ bed rest എടുത്തത് പാരയായ് മക്കളേ…യോഗമില്ലാാാാ)

ഇങ്ങനെയാണ് സന്തോഷ് പണ്ഡിറ്റിന്റെ പോസ്റ്റ്. കഴിഞ്ഞ ദിവസം കൊച്ചിയിൽ ഫോണ്‍4 ന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു തനിക്ക് സിനിമയിൽ അഭിനയിക്കാൻ ഒരു താല്പര്യം ഉണ്ടെന്നു താരം പറഞ്ഞത്. ഇതിനെ തുടർന്നാണ് സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക് പോസ്റ്റ്.

മലയാളികളുടെ സ്നേഹത്തിനും സ്വീകരണത്തിനും നന്ദിയുണ്ടെന്നും ഉദ്ഘാടനച്ചടങ്ങിന് ശേഷം സണ്ണി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. കൊച്ചിയിലെ ആളുകളോട് ഒരുപാട് നന്ദി ഉണ്ടെന്നും അവർ ഫേസ്ബുക്കിൽ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News