Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഒരിക്കലും സിനിമാരംഗത്തുനിന്നുളള ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്യില്ല എന്നാണ് യുവതാരത്തിൻറെ തീരുമാനം. നടിമാരെല്ലാം സുന്ദരിമാരാണ്. എന്നാല്‍, താന്‍ വിവാഹം ചെയ്യുന്ന പെണ്‍കുട്ടി മറ്റുളളവരുമായി ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുന്നത് കണ്ടുനില്‍ക്കാന്‍ തക്ക വിശാലമനസ്‌കതയൊന്നും തനിക്കില്ല. ഇത് കുടുംബത്തിൻറെ സ്വസ്‌ഥത നശിപ്പിക്കുമെന്നു മാത്രമല്ല വലിയ പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്നും താരം വിശദീകരിക്കുന്നു.
മലയാള സിനിമയിലെ സുന്ദരിക്കുട്ടി ആരാണെന്ന ചോദ്യത്തിന് യുവതാരം ഉണ്ണി മുകുന്ദന് ഒരുത്തരമേയുള്ളു, നിത്യ മേനോന്‍. ഞാന്‍ കണ്ടതില്‍ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടി നിത്യാമേനോനാണെന്നു ഉണ്ണി തുറന്നു പറയുന്നു.തത്സമയം ഒരു പെണ്‍കുട്ടി എന്ന ചിത്രത്തിന് വേണ്ടിയാണ് നിത്യാ മേനോനും ഉണ്ണിമുകുന്ദനും ഒന്നിച്ചത്. ചിത്രം വേണ്ടവിധത്തില്‍ ശ്രദ്ധിക്കപ്പെട്ടില്ലെങ്കലും മികച്ച താരജോഡികള്‍ക്കുള്ള പുരസ്‌കാരം ആ വര്‍ഷം ഇരുവര്‍ക്കും ലഭിക്കുകയും ചെയ്തു.
Leave a Reply