Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അഞ്ജലി വീണ്ടും നിയമക്കുരിക്കില്‍. തനിക്കെതിരായി സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് തള്ളിയതിന് തൊട്ടു പിന്നാലെ, തനിക്ക് മാസം 50,000 രൂപ മാസ ചിലവുകള്‍ക്കായി നല്‍കണമെന്ന് ആവശ്യപ്പെട്ട് നടിയുടെ രണ്ടാനമ്മ ചെന്നൈ കുടുംബ കോടതിയെ സമീപിച്ചിരിക്കുകയാണ്. അഞ്ജലിക്കു വേണ്ടി 70 ലക്ഷത്തോളം രൂപ താന്‍ മുടക്കിയിട്ടുണ്ടെന്നും, എന്നാല്‍ ഇപ്പോള്‍ അഞ്ജലി വാര്‍ധക്യത്തിലെത്തിയ തന്നെ തിരിഞ്ഞു നോക്കുന്നില്ലെന്നും ഭാരതി ദേവി പരാതിയില്‍ പറഞ്ഞു. സംവിധായകന്‍ കലന്ജിയവും, രണ്ടാനമ്മ ഭാരതി ദേവിയും തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന അഞ്ജലിയുടെ വെളിപ്പെടുത്തല്‍ സിനിമാലോകത്ത് വന്‍വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.
Leave a Reply