Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഏറെക്കാലത്തിനുശേഷം മലയാളികളുടെ പ്രിയനടിയും സംവിധായകന്‍ ഷാജി കൈലാസിന്റെ ഭാര്യയുമായ ആനി വീണ്ടും ക്യാമറയ്ക്കുമുന്നിലെത്തി. വിവാഹ ശേഷം അഭിനയം നിര്‍ത്തിയ ആനി ആദ്യമായാണ് ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. പക്ഷെ മിനി സ്‌ക്രീനിലാണെന്ന് മാത്രം.
മാതാ അമൃതാനന്ദമിയുടെ ഭക്തയായ ആനി അമ്മയുടെ നിര്‍ദ്ദേശപ്രകാരമാണ് അമൃത ചാനലില്‍ കുക്കറി ഷോ അവതരിപ്പിക്കുന്നത്. അമ്മയാണെ സത്യം, മഴയെത്തും മുന്‍പേ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള പ്രേക്ഷകരുടെ മനംകവര്‍ന്ന നടിയാണ് ആനി. 15 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിയ ആദ്യ ദിവസം നന്നേ ബുദ്ധിമുട്ടിയെന്ന് ആനി പറഞ്ഞു.
ക്യാമറയ്ക്ക് മുന്നിലേക്ക് തിരിച്ച് വരുമെന്ന് സ്വപ്‌നത്തില്‍ പോലും വിശ്വസിച്ചിരുന്നില്ല. ഫാമിലി ലൈഫ് ശരിക്കും ആസ്വദിച്ച് കഴിയുകയാണ് താനെന്നും ആനി പറഞ്ഞു. വിവാഹ ശേഷം കുടുംബം ശ്രദ്ധിക്കാനായിരുന്നു താല്‍പര്യം. തന്നെ ഒരിക്കലും അഭിനയിക്കാന്‍ വിടരുതെന്ന് ഭര്‍ത്താവും സംവിധായകനുമായ ഷാജികൈലാസിനോട് പറഞ്ഞിരുന്നതായും താരം ഓര്‍മിച്ചു. മുമ്പേ തനിക്ക് പാചകം ഇഷ്ടമായിരുന്നെന്നും എന്നാല്‍ വിവാഹ ശേഷമാണ് കൂടുതല്‍ സമയം അതിനായി നീക്കി വെച്ചതെന്നും ആനി പറഞ്ഞു. ഷാജികൈലാസിന് നാടന്‍ ഭക്ഷണത്തോടാണ് താല്‍പര്യം. പിന്നെ അദ്ദേഹം വലിയ ആഹാരപ്രിയനുമല്ല. കുട്ടികള്‍ക്ക് സ്വീറ്റ്‌സ് ഏറെ ഇഷ്ടമാണ്. അതുകൊണ്ട് പലതരം ഡെസേര്‍ട്ട്‌സ് ഉണ്ടാക്കി കൊടുക്കും. തനിക്ക് പ്രത്യേകിച്ച് ഒരു ആഹാരത്തോടും താല്‍പര്യമില്ലെന്നും വീട്ടിലുണ്ടാക്കുന്ന ഭക്ഷണമാണ് ഏത് ഹോട്ടലിലെയും ഫുഡിനേക്കാള്‍ ഇഷ്ടമെന്നും ആനി വ്യക്തമാക്കി.
–
–
Leave a Reply