Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 11, 2026 8:07 pm

Menu

Published on September 26, 2016 at 11:49 am

പതിനെട്ടാം വയസ്സില്‍ വിവാഹം കഴിക്കേണ്ടിവന്നു…..വെളിപ്പെടുത്തലുമായി ആര്യ

actress-arya-about-her-marriage

വര്‍ഷങ്ങളായി മോഡലിങ്ങ് രംഗത്തുണ്ടെങ്കിലും ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് ആര്യ ശ്രദ്ധേയയാകുന്നത്.ഇതില്‍ രമേശ്‌ പിഷാരടിയുടെ കഥാപാത്രത്തിന്റെ ഭാര്യയായാണ് ആര്യ അഭിനയിക്കുന്നത്.പരിപാടിയിലെ രമേഷ് പിഷാരടിയുടെ ഭാര്യയാണോ ആര്യയെന്ന് പലര്‍ക്കും സംശയം തോന്നിയിട്ടുണ്ട്. അതേ കുറിച്ച് സംസാരമുണ്ടായിട്ടുമുണ്ട്. എന്നാല്‍ രമേഷ് പിഷാരടിക്ക് വേറെ ഭാര്യയും കുട്ടികളുമൊക്കെ ഉണ്ടെന്ന് അറിഞ്ഞതോടെ ആ സംസാരം ഉണ്ടായിട്ടില്ല. എന്നാല്‍ നോര്‍ത്ത് ഇന്ത്യന്‍കാരനായ രോഹിതാണ് ആര്യയെ വിവാഹം കഴിച്ചിരിക്കുന്നത്. പ്രണയ വിവാഹമായിരുന്നു. വിവാഹത്തെ കുറിച്ച് അടുത്തിടെ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ആര്യ പറയുകയുണ്ടായി.

18ാം വയസിലായിരുന്നു വിവാഹം. കാരണം മറ്റൊന്നുമല്ല ജ്യോതിഷത്തില്‍ വിശ്വസിക്കുന്ന അച്ഛനും അമ്മയും 18 ആം വയസ്സില്‍ തന്നെ വിവാഹം കഴിപ്പിക്കുകയായിരുന്നു. എന്നാല്‍ ഇതൊരു നിരബ്ന്ധിച്ചു കഴിപ്പിച്ച വിവാഹമാണെന്ന് തെറ്റിദ്ധരിക്കണ്ട. ഇത്  ഒരു പ്രണയ വിവാഹമായിരുന്നു. നോര്‍ത്ത് ഇന്ത്യക്കാരനായ രോഹിത് ആണ് ഭര്‍ത്താവ്. പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് രോഹിത് കേരളത്തില്‍ എത്തുന്നത്. ഒരു കോമണ്‍ ഫ്രണ്ട് വഴിയാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. ഇപ്പോള്‍ ബാംഗ്ലൂരില്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി നെറ്റ് വര്‍ക്കിങ് സിസ്റ്റം എഞ്ചിനീയറായി ജോലി നോക്കുകയാണ്. ഒരു ഡാന്‍സര്‍ കൂടിയാണ് രോഹിത്.  ആര്യ പറയുന്നു.

2015ല്‍ ലൈല ഓ ലൈല എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ സിനിമയില്‍ എത്തിയത്. ഒരു സെക്കന്റ് ക്ലാസ് യാത്ര, കുഞ്ഞിരാമായണം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത പ്രേതത്തിലാണ് ആര്യ ഒടുവില്‍ അഭിനയിച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News