Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 8, 2026 8:06 pm

Menu

Published on June 30, 2017 at 1:18 pm

ദിലീപിനെ ചോദ്യം ചെയ്തതില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍; കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാനൊരുങ്ങി പൊലീസ്

actress-attack-case-dileep-police

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന സംബന്ധിച്ച പുതിയ തെളിവുകളുമായി പൊലീസ് കൂടുതല്‍ അറസ്റ്റിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസം നടന്‍ ദിലീപ്, സുഹൃത്തും സംവിധായകനുമായ നാദിര്‍ഷാ, സഹായി അപ്പുണ്ണി എന്നിവരുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ അന്വേഷണസംഘം ഇവര്‍ നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ശക്തമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍ രണ്ടു വര്‍ഷം മുന്‍പു മലയാളത്തിലെ മറ്റൊരു നടിക്കെതിരെയും സമാന രീതിയില്‍ അതിക്രമം നടത്തി ദൃശ്യങ്ങള്‍ പകര്‍ത്തിയതായി ആരോപണമുണ്ടായിരുന്നു. സിനിമാരംഗത്തെ പലര്‍ക്കും ഇക്കാര്യം അറിയാമായിരുന്നിട്ടും ഷൂട്ടിങ് ലൊക്കേഷനുകളില്‍ തുടര്‍ന്നും സുനിലിന്റെ സജീവ സാന്നിധ്യമുണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.

പീഡനത്തിന് ഇരയായ നടി മാനഹാനി ഭയന്നു പരാതി നല്‍കാതിരുന്നതിനാല്‍ ഇതു സംബന്ധിച്ച അന്വേഷണം നടന്നില്ലെന്ന വിവരമാണ് പൊലീസ് നല്‍കുന്നത്. സുനില്‍ ഒരു നടന്റെ ഡ്രൈവറായി ജോലി ചെയ്തിരുന്ന കാലത്താണു നടിയെ ഉപദ്രവിച്ചതെന്നാണു പൊലീസിനു ലഭിച്ച വിവരം. നടന്‍ പിന്നീടു സുനിലിനെ ഒഴിവാക്കുകയായിരുന്നു.

സുനില്‍ നടിയായ തന്റെ ഭാര്യയോടു മോശമായി പെരുമാറാന്‍ ശ്രമിച്ചതായി സിനിമാ നിര്‍മ്മാതാവായ ഭര്‍ത്താവ് നേരത്തെ പരാതി നല്‍കിയിരുന്നു. ഇപ്പോഴത്തെ കേസില്‍ പൊലീസിനു ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ ആദ്യസംഭവങ്ങളിലും വിശദമായ അന്വേഷണം നടത്താനാണു തീരുമാനം.

കഴിഞ്ഞ ഏപ്രില്‍ 17നു നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവവും ഇവയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്നാണു പൊലീസ് അന്വേഷിക്കുന്നത്. അതിക്രമത്തിനുശേഷം ജയിലിലായ പ്രതികള്‍ നടന്‍ ദിലീപിനെ ബ്ലാക്‌മെയില്‍ ചെയ്തു പണം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കഴിഞ്ഞ ദിവസം വിശദമായ മൊഴിയെടുത്തിരുന്നു.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനും നാദിര്‍ഷായ്ക്കും അറിയാവുന്ന കാര്യങ്ങളെല്ലാം എ.ഡി.ജി.പി ബി. സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ചോദിച്ചറിഞ്ഞു. ദിലീപിനു സംഭവത്തെക്കുറിച്ചു പറയാനുള്ള വിവരങ്ങള്‍ കേസില്‍ നിര്‍ണായകമാണെന്നു വിലയിരുത്തിയ അന്വേഷണ സംഘം ഇക്കാര്യം ബോധ്യപ്പെടുത്തിയ ശേഷമാണു 13 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍ നടത്തിയത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News