Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 12, 2026 11:19 pm

Menu

Published on February 22, 2017 at 11:06 am

നടിക്കെതിരായ ആക്രമണം; കാറില്‍ നടന്ന കാര്യങ്ങള്‍ നടുക്കിയെന്ന് അറസ്റ്റിലായ മണികണ്ഠന്റെ മൊഴി

actress-attacked-case-manikandan-on-shocking-incident-in-car

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ക്വട്ടേഷന്‍ സാധ്യതകള്‍ തെളിയിക്കുന്ന മൊഴികളാണ് അറസ്റ്റിലായ പ്രതികള്‍ നല്‍കുന്നതെന്ന് പൊലീസ് സൂചന നല്‍കുന്നു.

നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാനുള്ള നീക്കമായാണ് മുഖ്യപ്രതി പള്‍സര്‍ സുനി എന്ന നെടുവേലിക്കുടി സുനില്‍കുമാര്‍ സംഭവത്തെ അവതരിപ്പിച്ചതെന്ന് അറസ്റ്റിലായ മണികണ്ഠന്‍ മൊഴി നല്‍കി.

എന്നാല്‍ കാറിനുള്ളില്‍ സംഭവിച്ച കാര്യങ്ങള്‍ നടുക്കിയെന്നും മുന്‍കൂട്ടി പദ്ധതിയിട്ട ക്വട്ടേഷന്‍ അതിക്രമമാണെന്ന് മനസ്സിലാക്കാന്‍ താന്‍ വൈകിയെന്നും മണികണ്ഠന്‍ മൊഴി നല്‍കി.

എന്നാല്‍ ആര്‍ക്കു വേണ്ടിയാണു സുനില്‍ അതിക്രമം കാണിച്ചതെന്ന് അറിയില്ലെന്നുമാണ് മണികണ്ഠന്റെ മൊഴി. സിനിമാരംഗത്തെ പലരുമായും സുനിലിന് അടുത്ത ബന്ധമുണ്ട്. ഇയാള്‍ യാത്രകളില്‍ കൈത്തോക്കു കൈവശം സൂക്ഷിക്കാറുണ്ടെന്നും മണികണ്ഠന്റെ മൊഴിയിലുണ്ട്.

സിനിമാരംഗത്തെ പ്രമുഖരുടെ ഡ്രൈവറായും ബോഡി ഗാര്‍ഡായും സുനില്‍കുമാര്‍ പോകാറുണ്ട്. ആക്രമണത്തിന് ഇരയായ നടി അഭിനയിച്ചിരുന്ന മലയാളം സിനിമയുടെ ലൊക്കേഷനില്‍ സുനില്‍കുമാര്‍ ലഹരിമരുന്ന് എത്തിച്ചിരുന്നതായും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.

അതേസമയം നടിയെ ആക്രമിച്ച വാഹനത്തില്‍ വാഹനത്തില്‍ കണ്ടെത്തിയ വെളുത്ത പൊടിയുടെ അവശിഷ്ടം രാസപരിശോധനയ്ക്ക് അയയ്ക്കും. വാഹനത്തില്‍ നിന്നു ലഭിച്ച മുടിനാരുകള്‍ പ്രതികളുടേതാണെന്നു വ്യക്തമായിട്ടുണ്ട്.

ഇന്നലെ ആലുവയ്ക്കു സമീപം ദേശീയപാതയില്‍ പൊലീസിനെ കണ്ട് കാര്‍ ഉപേക്ഷിച്ചു കടന്നത് ഈ കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികളാണെന്നും പൊലീസിന് സംശയമുണ്ട്.

അതേസമയം സംഭവത്തില്‍ മലയാളത്തിലെ പ്രമുഖ നടനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച രാത്രി ആലുവയിലുള്ള നടന്റെ വീട്ടിലെത്തിയാണ് വിവരശേഖരണം നടത്തിയത്. മഫ്തിയിലായിരുന്നു എത്തിയത്.

നടിയുമായി വളരെ അടുപ്പത്തിലായിരുന്ന ഈ നടന്‍ പിന്നീട് ഇവരുമായി ശത്രുതയിലാവുകയായിരുന്നു. നടന്റെ കുടുംബപ്രശ്നങ്ങളില്‍ നടി ഇടപ്പെട്ടതായിരുന്നു പ്രശനങ്ങള്‍ക്ക് കാരണമായതെന്നാണ് പറയപ്പെടുന്നത്. കൂടാതെ ചില റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുടെ കണക്കുകള്‍ സംബന്ധിച്ചും ഇവര്‍ തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നതായി സൂചനയുണ്ട്. സിനിമാരംഗത്തുള്ള ചിലരെ കൂടി ഉടന്‍ ചോദ്യംചെയ്യുമെന്നാണ് അന്വേഷണസംഘം നല്‍കുന്ന സൂചന.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News