Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഏറെ നാളുകളായി നടി ഭാവന പ്രണയത്തിലാണെന്നും വിവാഹിതയാകാന്‍ പോകുന്നുവെന്നും വാര്‍ത്തകള്‍വരാന്‍ തുടങ്ങിയിട്ട്. ഒരിടയ്ക്ക് ഭാവനയുടെ വിവാഹം കഴിഞ്ഞുവെന്നും അതല്ല അടുത്ത ദിവസങ്ങളില്‍ നടക്കുമെന്നും വരെ റിപ്പോര്‍ട്ടുകള്‍ വന്നു.വിവാഹ, പ്രണയ വാര്‍ത്തകള്‍ ഒരു പതിവായി മാറിയപ്പോള്‍ ഭാവന തന്നെ രംഗത്തെത്തി താനൊരാളുമായി പ്രണയത്തിലാണെന്നും വിവാഹം നടക്കുമ്പോള്‍ അറിയിക്കുമെന്നും വ്യക്തമാക്കിയിരുന്നു.എന്നാൽ താന്‍ അടുത്തവര്‍ഷം വിവാഹിതയാകുമെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരമിപ്പോൾ .ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ത്തിൻറെ പുതിയ വെളിപ്പെടുത്തൽ. “കല്യാണം അടുത്ത വര്‍ഷം ഉണ്ടാകും. ഇപ്പോള്‍ അതിനെപറ്റി കാര്യമായി ചിന്തിക്കുന്നുണ്ട്. വിവാഹം വലിയൊരു ഉത്തരവാദിത്തമാണ്. എന്റെ മനസ്സ് അതിനായി പാകപ്പെട്ടിരിക്കുന്നുവെന്ന് ഭാവന പറഞ്ഞു. കഥ ഇഷ്ടപെട്ടില്ലെങ്കില്‍ ആ സിനിമ വേണ്ടെന്നുവെക്കാം, കല്യാണം അങ്ങനെയല്ലല്ലോ…” – ഭാവന പറയുന്നു . അടുത്തിടെ റിലീസായ ഭാവന അഭിനയിച്ച രണ്ട് ചിത്രങ്ങള്‍ക്കും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അനൂപ് മേനോന്‍ നായകനായ ആംഗ്രി ബേബീസും മോഹന്‍ലാല്‍ ചിത്രമായ കൂതറയുമാണ് ഭാവനയുടെ പുതിയ റിലീസുകള്‍.
Leave a Reply