Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 15, 2026 9:45 pm

Menu

Published on October 4, 2013 at 4:28 pm

സുരേഷ് ഗോപിക്കെതിരെ കേസുമായി യുവ നടി രംഗത്ത്

actress-complint-against-suresh-gopi

ചെന്നൈ : നടന്‍ സുരേഷ് ഗോപിക്കെതിരെ പരാതിയുമായി നടി  മിനു കുര്യന്‍. സുരേഷ് ഗോപി തന്നോടു മോശമായി ഫോണില്‍ സംസാരിച്ചു എന്നാണ് അവര്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത് . മിനുവിൻറെ  പഴയ കാര്‍ ഡ്രൈവറെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് സുരേഷ് ഗോപിക്കെതിരെ കേസ് ഫയല്‍ ചെയ്യാന്‍ കാരണമായത് . മിനു കുര്യന്‍ തൻറെ  ഡ്രൈവര്‍ക്ക് ആറു ലക്ഷത്തിലേറെ രൂപ കടമായി കൊടുത്തിരുന്നു. ഇതു പല ആവര്‍ത്തി ചോദിച്ചിട്ടും അയാള്‍ മടക്കിക്കൊടുത്തില്ല. ഇതിനിടെ, മിനുവുമായി തെറ്റിയ ഇയാള്‍ സുരേഷ് ഗോപിയുടെ ഡ്രൈവറാവുകയായിരുന്നു . എന്നാല്‍ തുടര്‍ന്നും നടി കാശിനായി സ്ഥിരം ഡ്രൈവറെ വിളിക്കാന്‍ തുടങ്ങി .യാത്രകളില്‍ സ്ഥിരമായി ഡ്രൈവറിനു വരുന്ന ഫോണ്‍ കോളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയ സുരേഷ് ഗോപി കാര്യം തിരക്കുകയും ഡ്രൈവര്‍ കാര്യം പറയുകയും ചെയ്തു .എന്നാല്‍ താന്‍ പണം മുഴുവന്‍ കൊടുത്തിട്ടും മിനു തന്നെ വിടാതെ പിന്തുടരുകയാണ് എന്നാണ് ഡ്രൈവര്‍ സുരേഷ് ഗോപിയോടു പറഞ്ഞത്. ഇതറിഞ്ഞ് സുരേഷ് ഗോപി തന്നെ നടിയെ ഫോണില്‍ വിളിച്ചു സംസാരിച്ചു .എന്നാല്‍ തൻറെ  ഡ്രൈവറുടെ ഭാഗം ന്യായീകരിച്ച സുരേഷ് ഗോപിയുടെ സംസാരം ഇഷ്ടപ്പെടാത്ത നടി ഇതിൻറെ  ദേഷ്യത്തിലാണ് സുരേഷ് ഗോപിക്കെതിരെ പരാതി കൊടുത്തത്.’ടാ തടിയാ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ നടി മലയാളത്തില്‍ കാര്യമായ റോളുകള്‍ കിട്ടാതെ വന്നതിനെ തുടര്‍ന്ന് തമിഴ് സിനിമകളിലേക്ക് ചേക്കേറി. ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്തു ശ്രദ്ധിക്കപ്പെട്ട മിനു ഇപ്പോള്‍ ചെന്നൈയിലാണ് താമസം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News