Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 26, 2026 2:40 am

Menu

Published on January 22, 2016 at 11:06 am

മലയാളത്തിലെ പ്രമുഖ നടന്റെ വായ്‌നാറ്റം കാരണം നടി സെറ്റില്‍ നിന്ന് ഇറങ്ങിപോയി

actress-down-from-the-set-because-of-halitosis-of-actor

മലയാളത്തിലെ പ്രമുഖ നടന്റെ വായ്‌നാറ്റം സഹിക്കാനാവാതെ നായിക നടി ഷൂട്ടിംങ്ങ് സൈറ്റില്‍ നിന്ന് ഇറങ്ങിപ്പോയി. ഒരു കുടുംബ ചിത്രത്തിന്റെ ഷൂട്ടിംങ്ങ് സെറ്റിലാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. നടനും ഈ നടിയും തമ്മിലുള്ള കോംബിനേഷന്‍ സീനുകള്‍ ചിത്രത്തില്‍ ഒരുപാടുണ്ട്. കൂടാതെ രാത്രി വൈകിയും ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നുണ്ട്. ഇതിനിടയിലാണ് വിചിത്രമായ പരാതിയുമായി നടി സംവിധായകനെ സമീപിച്ചത്. എന്നാല്‍ ആദ്യം നടിയെ സംവിധായകന്‍ സമാധാനിപ്പിച്ചെങ്കിലും പിന്നീട് സഹിക്കാന്‍ കഴിയാതായതോടെ നടി ഇറങ്ങിപ്പോവുകയായിരുന്നു. തെന്നിന്ത്യയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിന്ന നടിയാണ് ഇറങ്ങിപ്പോയത്.  സംഭവത്തെ തുടര്‍ന്ന്‍ ചിത്രത്തിന്റെ ഷൂട്ടിംങ് നിര്‍ത്തിവച്ചതായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.രാത്രി വൈകിയുള്ള ഷൂട്ടിങ്ങാണ് വായ്‌നാറ്റം ഉണ്ടാകാന്‍ കാരണമെന്നാണ് നടന്റെ വാദം. എല്ലാ നടന്‍മാരും നടിമാരും ഈ പ്രശ്‌നം നേരിടുന്നതാണെന്നും കൂടുതല്‍ പേരും മൗത്ത് സ്പ്രേ ഉപയോഗിച്ചാണ് ഷൂട്ടിംഗ് സെറ്റിലിരിക്കുന്നതെന്നും നടന്‍ പറഞ്ഞു. എന്നാല്‍ വെറുതെ പ്രശ്നം ഉണ്ടാക്കാനാണ് നടി ഇങ്ങനെ ചെയ്തതെന്നാണ് നടന്റെ അഭിപ്രായം. എന്നാല്‍ വായ്‌നാറ്റം സഹിക്കുവുന്നതിലപ്പുറമാണെന്ന്‍ മറ്റു അഭിനേതാക്കളും തന്നോടു പറഞ്ഞിട്ടുണ്ടെന്നാണ് നടി പറയുന്നത്. എന്നാല്‍ ഈ നടനോടൊപ്പം നടി കുറച്ചുനാള്‍ വേറൊരു ചിത്രത്തിലും അഭിനയിച്ചപ്പോഴും ഇതേ പ്രശ്‌നം ഇവര്‍ ഉന്നയിച്ചതായി നടിയുടെ സുഹൃത്തുക്കള്‍ പറഞ്ഞു.എന്നാല്‍ സംഭവം എങ്ങനെയെങ്കിലും രമ്യതയിലാക്കി ഇരുവരെയും അനുനയിപ്പിച്ച് ഷൂട്ടിംങ്ങ് പെട്ടന്ന് തീര്‍ക്കുവാനാണ് ചിത്രത്തിന്റെ നിര്‍മാതാവിന്റെയും സംവിധായകന്റെയും ശ്രമം. ഇല്ലെങ്കില്‍ നടിക്കെതിരെ താരസംഘടനയില്‍ പരാതി കൊടുക്കുമെന്നാണ് ചിത്രത്തിന്റെ സംവിധാകന്‍ പറയുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News