Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 13, 2026 3:04 pm

Menu

Published on September 12, 2017 at 11:26 am

ദിലീപിനെതിരെ നടി ജയപ്രദയും രംഗത്ത്

actress-jayaprada-against-dileep

നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെതിരെ വിമർശനവുമായി ബോളിവുഡ് നടി ജയപ്രദയും രംഗത്തെത്തി. സമകാലിക മലയാളത്തിന്റെ ഓണപ്പതിപ്പിന് നല്‍കിയ ഒരു അഭിമുഖത്തിലാണ് നടി ദിലീപിനെതിരെ രൂക്ഷവിമർശനം നടത്തിയത്. ഇന്‍ഡസ്ട്രിയിലെ ഒരു പെണ്‍കുട്ടി ആക്രമിക്കപ്പെട്ടിരിക്കുന്നു. ഇതു സത്യത്തില്‍ വളരെ ഖേദകരമായ അവസ്ഥയാണെന്നും എന്തൊക്കയാണെങ്കിലും അവളൊരു സ്ത്രീയാണെന്നും, അവളുടേതല്ലാത്ത കുറ്റങ്ങളുടെ പേരിലാണ് അവള്‍ അനുഭവിച്ചതെന്നും ജയപ്രദ പറഞ്ഞു. ദിലീപ് ഇങ്ങനെയൊക്കെ ചെയ്യുമെന്ന് താൻ ഒരിക്കലും വിചാരിച്ചിരുന്നില്ലെന്നും അവർ പറഞ്ഞു.

ഒരു നടന്‍ എന്ന നിലയ്ക്കു ജനങ്ങള്‍ നല്‍കിയ ബഹുമാനവും സ്‌നേഹവും മറക്കാന്‍ പാടില്ലായിരുന്നെന്നും ദിലീപിന് ജനങ്ങളോട് ഒരു ഉത്തരവാദിത്വമുണ്ടാകേണ്ടതായിരുന്നെന്നും നടി പറഞ്ഞു. ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടുന്ന ധാര്‍മ്മിക പിന്തുണ നല്‍കേണ്ടതാണെന്നും അവളെ ഒറ്റപ്പെടുത്താത്ത തരത്തില്‍ കൂടുതല്‍ സിനിമകളില്‍ അഭിനയിക്കാന്‍ അവസരം നല്‍കി ഈ ആഘാതത്തില്‍നിന്നു മുക്തമാകാന്‍ സഹായിക്കണമെന്നും ജയപ്രദ പറഞ്ഞു. വനിതാ താരസംഘടനയായ വുമന്‍ ഇന്‍ സിനിമാ കളക്ടീവിന്റെ പ്രവര്‍ത്തനങ്ങളെയും ഈ അഭിമുഖത്തിൽ ജയപ്രദ അഭിനന്ദിച്ചു. ഈ സംഘടന സിനിമയ്ക്കുള്ളില്‍ മാത്രം ഒതുങ്ങിപ്പോകരുതെന്നും സംഘടിച്ചുനിന്നു പ്രശ്‌നങ്ങളെ സമീപിക്കാന്‍ കഴിയണമെന്നും അവർ പറഞ്ഞു. ഇതിലെ പരിമിതികൾ മറികടക്കാൻ നിയമപരമായ പിന്തുണയും പോലീസിന്റേയും ജുഡീഷ്യല്‍ സംവിധാനത്തിന്റേയും പിന്തുണയും ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്നും ജയപ്രദ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News