Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 26, 2026 1:41 am

Menu

Published on March 15, 2016 at 1:06 pm

തന്റെ ഫോട്ടോ മോര്‍ഫ് ചെയ്ത പ്രചരിപ്പിച്ചയാള്‍ക്ക് ജ്യോതികൃഷ്ണയുടെ ചുട്ടമറുപടി

actress-jyothi-krishnas-reaction-on-her-morphed-photo

സിനിമ താരങ്ങളുടെ ചിത്രങ്ങള്‍  മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്നത് ഇപ്പോള്‍ ഒരു നിത്യ സംഭവമായി  മാറിയിരിക്കുകയാണ്‍ . രാധികാ ആപ്‌തേ,രചനാ നാരായണന്‍കുട്ടി, ആശാ ശരത് തുടങ്ങിയവരൊക്കെ ഇതിന്  ഇരയയവരാണ്.  മലയാളത്തില്‍ ഒരു പിടി ചിത്രങ്ങളിലൂടെ തിളങ്ങിയ ജ്യോതി കൃഷ്ണയാണ് ഇത്തവണ മോര്‍ഫിംഗിന് ഇരയായത്. ഈ ചിത്രങ്ങള്‍ വാട്ട്‌സാപ്പ് ഗ്രൂപ്പുകളിലൂടെയും മറ്റും സജീവമായി പ്രചരിക്കാനും തുടങ്ങി. ഇതിന് പരസ്യമായ മറുപടിയാണ് ഫെയ്‌സ് ബുകില്‍ ജ്യോതി കൃഷ്ണ നല്‍കിയത്.നല്ല കുടുംബത്തില്‍ പിറക്കാത്ത ഏതോ ഒരു മോന്‍/ മോള്‍ ഇന്നു താഴെ ഉള്ള എന്റെ ഈ ഫോട്ടോയുടെ തലഭാഗം മാത്രം എടുത്ത് അവന്റെ/ അവളുടെ അമ്മയുടെയോ പെങ്ങളുടെയോ ശരീരഭാഗത്തോട് ചേര്‍ച്ചുവച്ച് അത് വാട്ട്‌സാപ്പ് വഴി പലര്‍ക്കും അയച്ചുകൊടുക്കുന്നുണ്ട്. എന്നെ അറിയുന്ന എന്റെ ഒരുപാട് കൂട്ടുകാര്‍ ഇന്നു എന്റെ ഫോട്ടോയുടെ താഴെ എന്നെ സപ്പോര്‍ട്ട് ചെയ്തുകൊണ്ട് ഒരുപാട് മെസേജ് അയച്ചിരുന്നു. ഈ പണി ചെയ്ത അവന്‍ അവള്‍ക്ക് ഇതില്‍ കൂടുതല്‍ ഒരു മറുപടിയും എനിക്ക് കൊടുക്കാനില്ല, കാരണം ഇതു ചെയ്യുമ്പോള്‍ അവന്‍ അവള്‍ എന്താണോ ഉദ്ദേശിച്ചത് അത് വെറുതെ ആയിപ്പോയി. എന്നെ സപ്പോര്‍ട്ട് ചെയ്തു കൂടെനിന്ന എന്റെ എല്ലാ കൂട്ടുകാര്‍ക്കും നന്ദി,പറഞ്ഞറിയിക്കാനാകാത്ത നന്ദി ജ്യോതി കൃഷ്ണ ഫെയ്‌സ് ബുകില്‍ കുറിച്ചു.സോഷ്യല്‍ മീഡിയ രംഗത്തുണ്ടായ വലിയ മാറ്റമാണ് താരങ്ങളുടെ ചിത്രങ്ങള്‍ ഇത്തരത്തില്‍ മോര്‍ഫ് ചെയ്യാന്‍ ചെറുപ്പക്കാരെ പ്രേരിപ്പിക്കുന്നത്. ജ്യോതി കൃഷ്ണ സൈബര്‍ സെല്ലിന് പരാതിയും നല്‍കിയിട്ടുണ്ട്.

morf

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News