Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 11, 2026 2:06 am

Menu

Published on December 7, 2015 at 9:51 am

നടി കാതല്‍ സന്ധ്യ വിവാഹിതയായി

actress-kadhal-sandhya-got-married

നടി കാതല്‍ സന്ധ്യ വിവാഹിതയായി .ചെന്നൈയിലെ  ഐടി ബിസിനസ് സ്ഥാപന ഉടമയായ വെങ്കിട് ചന്ദ്രശേഖരനാണ് വരന്‍.ഗുരുവായൂര്‍ അമ്പല നടയില്‍ വച്ചായിരുന്നു വിവാഹം.വിവാഹം ആഘോഷപൂർവം നടത്താനായിരുന്നു തീരുമാനം. ക്ഷണക്കത്തും വിവാഹ വസ്ത്രങ്ങളും ആഭരണങ്ങളുമൊക്കെ തയ്യാറാക്കി കാത്തിരുന്നപ്പോഴാണ് ചെന്നൈയില്‍ പ്രളയമുണ്ടായത്. വടപളനിയിലെ ആറാം നമ്പര്‍ ഫഌറ്റില്‍ സന്ധ്യയും കുടുംബവും കുടുങ്ങിപ്പോയി. വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട അശോക് നഗറിലെ ചന്ദ്രശേഖറിന്റെ കുടുംബവുമായി ബന്ധപ്പെടാനും സാധിച്ചില്ല. ഒടുവില്‍ വെള്ളിയാഴ്ച ഉച്ചയോടെ ഇരുകുടുംബങ്ങളും ഫോണില്‍ ബന്ധപ്പെട്ടു. വിവാഹാവശ്യത്തിനുള്ള സാധനങ്ങള്‍ കാറില്‍ കയറ്റിയപ്പോള്‍ എന്‍ജിനൊപ്പം വെള്ളം. ഒടുവില്‍ കാര്‍ തള്ളി, വെള്ളമില്ലാത്ത ഇടത്ത് എത്തിച്ച സ്റ്റാര്‍ട്ടാക്കി. ബസ് വടകയ്ക്ക് വിളിച്ച് ഇരുകുടുംബങ്ങളും ശനിയാഴ്ച അര്‍ദ്ധരാത്രിയോടെ ഗുരുവായൂരില്‍ എത്തി. വിവാഹത്തിന് മാറ്റിവച്ച തുക ചെന്നൈയില്‍ ദുരിദമനുഭവിയ്ക്കുന്നവര്‍ക്ക് നല്‍കുമെന്ന് സന്ധ്യയുടെ രക്ഷിതാക്കൾ അറിയിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News