Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തെന്നിന്ത്യയിലെ പ്രമുഖ നടിയായിരുന്ന കനക ആലപ്പുഴയിലെ കാന്‍സര്‍ പാലിയേറ്റീവ് കെയര്‍ കേന്ദ്രത്തില്‍ ചികിത്സയിലാണെന്ന് റിപ്പോര്‍ട്ട്.കനകയെ കാണാനെത്തുന്നവർക്ക് ഇവിടെ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. തന്നെ കാണാൻ ആരേയും അനുവതിക്കരുത് എന്ന് കനക പറഞ്ഞിരുന്നു.ആലപ്പുഴയിലെ കാന്‍സര്‍ പാലിയേറ്റീവ് കെയര്‍ കാന്‍സര്‍ രോഗികളെ സൗജന്യമായി ശുശ്രൂഷിക്കുന്ന സ്ഥാപനമാണ് .കരകാട്ടക്കാരന്‍ എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ച കനക തെന്നിന്ത്യൻ നടിയായിരുന്ന ദേവികയുടെ മകളാണ് . മലയാളത്തില്‍ ഗോഡ്ഫാദര്‍ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച കനക ആ ചിത്രത്തിന്റെ വിജയത്തോടെ മലയാളത്തിലെ ഭാഗ്യ നായികയായി മാറുകയായിരുന്നു .പിന്നീട് മോഹനലാല്‍ മമ്മൂട്ടി തുടങ്ങിയ മുന്‍നിര താരങ്ങളുടെ നായികയായ കനക വിയറ്റ്നാം കോളനി, ഗോളാന്തരവാര്‍ത്ത, കുസൃതിക്കാറ്റ്, പിന്‍ഗാമി, വാര്‍ധക്യപുരാണം, മന്നാഡിയാര്‍ പെണ്ണിന് ചെങ്കോട്ടച്ചെക്കന്‍, നരസിംഹം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചു.
Leave a Reply