Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ:കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തമിഴ്‌നാട്ടില്‍ തുടരുന്ന കനത്ത മഴയില്‍ ദുരിതമനുഭവിച്ച് പ്രമുഖ സിനിമാ താരം കനിഹയും.താരത്തിൻറെ വീടും വെള്ളപ്പൊക്കത്തില്‍പ്പെട്ടിരിക്കുകയാണ്. തന്റെ ഫേസ്ബുക്കിലൂടെയാണ് കനിഹ ഇക്കാര്യം അറിയിച്ചത്. ഫേസ്ബുക്കില്‍ കുട്ടികള്‍ക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്താണ് കനിഹ പരാതി രേഖപ്പെപ്പെടുത്തിയത്. വീട്ടിന്റെ മുന്നില്‍ നിറയെ വെള്ളമാണ്. പുറത്തു പോകാന്‍ പോലും പറ്റാത്ത അവസ്ഥയാണുള്ളതെന്നും കനിഹ ഫേസ്ബുക്കില്‍ കുറിച്ചു.സ്‌കൂളില്‍ പോകാന്‍ കഴിയാതെ കഴിഞ്ഞ പത്ത് ദിവസങ്ങളായി കുട്ടികള്‍ ഇരുവരും വീട്ടില്‍തന്നെയാണ്. പക്ഷേ കുട്ടികളെയിങ്ങനെ വീട്ടില്‍ അടച്ചിടുന്നതിനോട് തനിക്ക് യോജിപ്പില്ല. തങ്ങളുടെ ദുരവസ്‌ഥയില്‍ ആരോടാണ് പരാതി പറയേണ്ടതെന്ന് തനിക്ക് അറിയില്ലെന്നും കനിഹ പറയുന്നു.തമിഴ്‌നാട്ടിലെ പേമാരിയില്‍ ഇതുവരെ 70ല്‍ അധികംപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായാണ് വിവരം. ദേശിയ ദുരന്ത നിവാരണ സേനയും സൈന്യവും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. മഴക്കെടുതി അനുഭവിക്കുന്ന ജനങ്ങളുടെ സംരക്ഷണത്തിനായി സംസ്ഥാന സര്‍ക്കാര്‍ 500 കോടി രൂപ പ്രഖ്യാപിച്ചിരുന്നു. ചെന്നൈയില്‍ മാത്രം കഴിഞ്ഞദിവസം അഞ്ചുപേര്‍ മരിച്ചിരുന്നു. പത്തു വര്‍ഷത്തിനു ശേഷമാണു ചെന്നൈയില്‍ ഇങ്ങനെ മഴ പെയ്യുന്നത്. വടക്കു കിഴക്കന്‍ മണ്‍സൂണിനൊപ്പം ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദവും രൂപപ്പെട്ടതാണു കാരണം.
Leave a Reply