Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 18, 2026 8:51 am

Menu

Published on August 20, 2016 at 9:00 am

കനിഹയും വിവാഹ മോചിതയാകുന്നോ… ? വാര്‍ത്തകേട്ട് ആരാധകര്‍ ഞെട്ടി…!!

actress-kaniha-heading-for-a-divorce

കൊച്ചി: മലയാള സിനിമയിൽ വിവാഹമോചനം തേടുന്ന നായികമാരുടെ പട്ടികയിലേക്ക് മറ്റൊരു നടി കൂടി.കനിഹയാണ് പുതിയതായി വിവാഹമോചിതയാവുന്ന താരം എന്നാണ് റിപ്പോര്‍ട്ട്. ചില തമിഴ് മാധ്യമങ്ങളാണ് ഇങ്ങനെയൊരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഭര്‍ത്താവ് ശ്യം രാധാകൃഷ്ണനുമായി താരം അത്ര ചേര്‍ച്ചയിലല്ലത്രേ. സംഭവം എന്തായാലും സോഷ്യല്‍ മീഡിയയിലു വ്യാപകമായി പ്രചരിച്ചു.എന്നാൽ വാര്‍ത്തകളില്‍ സത്യമില്ലെന്നാണ് കനിഹയുടെ അടുത്തബന്ധുക്കള്‍ പറയുന്നത്.ദിവസങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവിനോടൊപ്പം വീട്ടില്‍ വരലക്ഷ്മി പൂജ ആഘോഷിച്ചുവെന്ന് നടി ഫേസ്ബുക്കില്‍ അറിയിച്ചിരുന്നു.ഭര്‍ത്താവിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും കനിഹ പോസ്റ്റ് ചെയ്തിരുന്നു.2007ല്‍ അമേരിക്കന്‍ സോഫ്ടുവെയര്‍ എന്‍ജിനിയറായിരുന്ന ശ്യാം രാധാകൃഷ്ണനാണ് കനിഹയെ വിവാഹം കഴിച്ചത്. 2010ല്‍ ഇവര്‍ക്ക് ഒരു ആണ്‍കുഞ്ഞും പിറന്നു. സത്യന്‍ അന്തിക്കാട്- ജയറാം കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഭാഗ്യദേവതയായിരുന്നു മലയാളത്തിലെ ആദ്യ ചിത്രം. പിന്നീട് എംടി-ഹരിഹരന്‍ ടീമിന്റെ പഴശ്ശിരാജ, മോഹന്‍ലാല്‍-രഞ്ജിത് ചിത്രം സ്പിരിറ്റ് എന്നി ചിത്രങ്ങളിലും നായികയായി തിളങ്ങി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News