Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 29, 2026 1:44 am

Menu

Published on February 21, 2015 at 2:44 pm

ദൈവത്തെ പ്രീതിപ്പെടുത്താന്‍ എന്തിന് മറ്റൊരു ജീവൻ ബലി നല്‍കുന്നു…? മൃഗബലിക്കെതിരെ നടി കനിഹ

actress-kanihas-facebook-post-against-animal-sacrifies

ക്ഷേത്രങ്ങളില്‍ നടക്കുന്ന മൃഗബലിക്കെതിരെ നടി കനിഹ രംഗത്ത്. മിണ്ടാപ്രാണികളുടെ കഴുത്തറുത്തിട്ട് വേണോ ദൈവാനുഗ്രഹം ലഭിക്കേണ്ടതെന്ന് കനിഹ പോസ്റ്റിലൂടെ ചോദിച്ചു.അടുത്തിടെ ഒരു സിനിമയുടെ ഷൂട്ടിങിനായി ഒരു ക്ഷേത്രം സന്ദർശിച്ചുവെന്നും അവിടെ നടന്ന കോഴി ബലിയാണ് കുറിപ്പെഴുതാൻ പ്രേരിപ്പിച്ചതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ അവർ വ്യക്തമാക്കുന്നുണ്ട്. കാലങ്ങളായി ഇത്തരം ദുരാചാരങ്ങള്‍ പിന്തുടരുന്ന ക്ഷേത്രങ്ങള്‍ ഉണ്ടെന്ന് കേട്ടിട്ടുണ്ട്. സകല ജീവജാലങ്ങളേയും സൃഷ്ടിച്ച ദൈവത്തില്‍ വിശ്വസിക്കുന്നയാളാണ് താന്‍. ദൈവത്തെ പ്രീതിപ്പെടുത്താന്‍ എന്തിനാണ് മറ്റ് ജീവജാലങ്ങളെ ബലി നല്‍കുന്നത്. എന്ത് ചെയ്യുന്നുണ്ടെങ്കിലും അതിലൊരു യുക്തി വേണം. എന്തിനാണ് മൃഗബലി നടത്തുന്നെന്ന് തനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല. ഇത് മൃഗങ്ങളോടുള്ള ക്രൂരതയല്ലേയെന്നും താരം ചോദിച്ചു. ഈ ദുരാചാരം അവസാനിപ്പിക്കാന്‍ തനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. ആരാധകരോട് തന്റെ വിഷമം പങ്കുവെക്കുകയാണെന്നും കനിഹ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.ക്ഷേത്രത്തിൽ നിന്നും താരം ചിത്രീകരിച്ച, കോഴിയെ അറത്ത് ബലി നൽകുന്നതിന്റെ വീഡിയോയും ഫേസ്ബുക്ക് പോസറ്റിനൊപ്പമുണ്ട്.
kaniha fb post

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News