Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:49 am

Menu

Published on January 8, 2014 at 10:47 am

ലെനയും വിവാഹമോചനത്തിലേക്ക്?

actress-lena-and-her-husband-abhilash-kumar-are-on-the-path-of-divorce

മലയാള ചലച്ചിത്ര ലോകത്ത് വിവാഹമോചനങ്ങളുടെ എണ്ണം കൂടിക്കൊണ്ടരിക്കുകയാണ്.കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പ്രശസ്തരായ നടിമാരുള്‍പ്പെടെയുള്ളവരില്‍ പലരും വിവാഹമോചിതരാവുകയും മോചനത്തിനായി കോടതിയെസമീപിയ്ക്കുകയും ചെയ്തിരിക്കുകയാണ്.ഇപ്പോള്‍ ഇക്കൂട്ടത്തില്‍ ഏറ്റവും പുതിയതായി പറഞ്ഞുകേള്‍ക്കുന്ന പേര് നടി ലെനയുടേതാണ്.സീരിയലുകളിലൂടെ അഭിനയരംഗത്തു വന്ന്,സിനിമ കൈയിലെടുത്ത നടി… ലെനയില്ലാത്ത സിനിമകള്‍ ഇന്ന് കുറവാണെന്നു പറയാം.മുമ്പൊക്കെ അഭിനയിക്കാന്‍ മടികാണിച്ച വേഷങ്ങളിലും ഇപ്പോള്‍ ലെന പ്രത്യക്ഷപ്പെടാറുണ്ട്.നേരത്തേ വിവാഹിതയായ താരം കുടുംബവും പലവട്ടം ചാനലുകളും മാഗസിനുകളിലും കുടുംബസമേതം അഭിമുഖങ്ങള്‍ക്കും മറ്റുമെത്തിയിട്ടുണ്ട്.എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നത് ലെനയുടെ കുടുംബജീവിതം താളംതെറ്റിക്കൊണ്ടിരിക്കുകയാണെന്നാണ്. ഇപ്പോള്‍ സിനിമയിലും സീരിയലിലുമായി ഏറെക്കുറെ ബിസിയായ ലെനയ്ക്ക് കുടുംബകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ കഴിയാത്തതാണ് വിവാഹമോചനത്തിന് കാരണമെന്നാണ് സൂചന.ലെനയുടെ ഭര്‍ത്താവ് അഭിലാഷ് കുമാറും ചലച്ചിത്രരംഗത്തുള്ളയാളാണ് തിരക്കഥാകൃത്തായ അഭിലാഷ് ആഷിക് അബുവിന്റെ 22 ഫീമെയില്‍ കോട്ടയത്തിന്റെ സഹതിരക്കഥാകൃത്താണ്.ലെന വിവാഹമോചനത്തിന് ഒരുങ്ങുകയാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ പലേടത്തും വന്നിട്ടുണ്ട്. ഇതുവരെ ഇത്തരം വാര്‍ത്തകളോട് ലെനയോ ഭര്‍ത്താവോ പ്രതികരിച്ചിട്ടില്ല.

Loading...

Leave a Reply

Your email address will not be published.

More News