Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലയാളം, തമിഴ്, തെലുങ്ക് സിനിമാരംഗത്ത് പ്രശസ്തയായ നടിയാണ് ലിസി.എണ്‍പതുകളുടെ ആരംഭകാലത്താണ് ലിസി സിനിമയില്‍ വരുന്നത്. സംവിധായകന്‍ പ്രിയദര്‍ശനും ലിസിയും തമ്മിലുള്ള പ്രണയം 1990ല്‍ വിവാഹത്തില്‍ കലാശിച്ചു. വിവാഹശേഷം ലക്ഷ്മി എന്ന് പേരുമാറ്റി ലിസി ഹിന്ദുമതം സ്വീകരിക്കുകയും ചെയ്തു. കല്യാണി, സിദ്ധാര്‍ത്ഥ് എന്നിങ്ങനെ രണ്ട് മക്കളാണ് ലിസി പ്രിയദര്‍ശന്‍ ദമ്പതികള്‍ക്ക് ഉള്ളത്. ചെന്നൈയില്‍ അത്യാഡംബരപൂര്‍വം കഴിയുന്ന ലിസി സ്വന്തം പിതാവിനെ മറന്ന കാര്യം ഞെട്ടലോടെയാണ് പുറംലോകം അറിഞ്ഞത്. വര്‍ഷങ്ങലേറെയാകുന്നു ലിസിയും അച്ഛനും തമ്മിലുള്ള പ്രശ്‌നം തുടങ്ങിയിട്ട് .
മുന്‍പ് അച്ഛനെതിരേ ലിസി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. ‘ഇത്രയും കാലത്തെ ജീവിതത്തില്‍ ഒരിക്കല്‍ പോലും ഞാന്‍ എന്റെ അച്ഛനെ കണ്ടിട്ടില്ല. എനിക്കറിയാത്ത ഒരു വ്യക്തിയെ പരിചരിക്കാനായി ഞാനെന്തിന് പണം നല്‍കണം? എന്റെ സ്‌കൂള്‍/കൊളേജ് സര്‍ട്ടിഫിക്കറ്റുകളില്‍, വര്‍ക്കിയെന്നല്ല, ജോര്‍ജ് എന്നാണ് അച്ഛന്റെ പേരായി എന്റെ അമ്മ നല്‍കിയിരിക്കുന്നത്. ഇയാള്‍ തന്റെ അച്ഛനാണെന്ന് ആദ്യം തെളിയിക്കട്ടെ. ഞാന്‍ ജനിച്ചശേഷം അമ്മയെ ഉപേക്ഷിച്ച് പോയയാളാണ് അച്ഛന്‍. തന്നെ വളര്‍ത്തിയത് അമ്മയാണ്. അങ്ങനെയൊരു അച്ഛനുണ്ടായിരുന്നെങ്കില്‍ അയാള്‍ എന്ത് കൊണ്ട് എന്റെ ഭക്ഷണത്തിനും പഠനത്തിനും, യൂണിഫോമിനും വേണ്ടിയൊന്നും തന്നില്ല? തന്നെ പഠിപ്പിച്ച് വലുതാക്കിയതും ആ അമ്മയാണ്. അപ്പോഴൊന്നുമില്ലാത്ത പിതാവ് ഇനി എനിക്ക് വേണ്ട. പറയുമ്പോള്‍ ഇയാള്‍ എന്റെ അച്ഛനല്ല, അതുകൊണ്ടുതന്നെ, ജില്ലാ കലക്ടറുടെ ഉത്തരവ് ഞാന്‍ അനുസരിക്കുകയുമില്ല’ എന്നുവരെ ലിസി പറയുകയുണ്ടായി.
എന്നാല്‍ താന്‍ നിര്‍ധനനാണെന്നും ഭക്ഷണം കഴിക്കാനും ചികിത്സിക്കാനും പണമില്ലെന്നും പറഞ്ഞ് മാലിപ്പാറ സ്വദേശി എന്‍ഡി വര്‍ക്കിയെന്ന പാപ്പച്ചന്‍ (65) നല്‍കിയ പരാതി പരിഗണിച്ചുകൊണ്ട് ലിസിയുടെ സ്വത്തുക്കള്‍ ജപ്തി ചെയ്യാന്‍ ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കളക്ടര്‍ പിഐ ഷെയ്ക്ക് ഉത്തരവിട്ടതോടെയാണ് വിവാദം ആരംഭിച്ചത്. കഴിഞ്ഞ ദിവസം വീണ്ടും കേസ് പരിഗണനയ്‌ക്കെടുത്തു. പിതാവ് വര്‍ക്കി തന്റെ ആരുമല്ലെന്ന് നടി ലിസി കോടതിയെ അറിയിച്ചു. ഇക്കാര്യം തെളിയിച്ചാല്‍ മാത്രമേ കേസുമായി മുന്നോട്ട് പോകൂ എന്നും അഭിഭാഷകന്‍ മുഖേന അവര്‍ അറിയിച്ചു. തുടര്‍ന്ന് കൂടുതല്‍ അന്വേഷണവും തെളിവെടുപ്പും വേണമെന്ന് എറണാകുളം കളക്ടര്‍ നിര്‍ദ്ദേശിച്ചു.
Leave a Reply