Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:04 am

Menu

Published on January 1, 2014 at 4:29 pm

തിരിച്ചുവരവിനൊരുങ്ങി മംമ്ത മോഹന്‍ദാസ്;’ടു നോറ വിത്ത് ലവ് ‘ എന്ന ചിത്രത്തിൽ നായികയാകുന്നു

actress-mamtha-mohandas-backto-film-after-her-cancer-treatment

കാൻസർ രോഗത്തെ ഒരിക്കൽക്കൂടി പൊരുതി തോൽപ്പിച്ച് നടി മമ്ത സിനിമയിലേക്ക് തിരിച്ചുവരുന്നു.ടു നോറ വിത്ത് ലവ് എന്ന ചിത്രത്തിലൂടെയാണ് മംമ്തയുടെ മടങ്ങിവരവ്. അനില്‍ ബാബു കൂട്ടുകെട്ടിലെ ബാബു സ്വതന്ത്രസംവിധായകനായതിന് ശേഷം ആദ്യമായി ഒരുക്കുന്ന ചിത്രമാണ് ടു നോറ വിത്ത് ലവ്.പ്രവാസി എഴുത്തുകാരനായ മുഹമ്മദ് വടകരയുടെ കഥയ്ക്ക് ജിഎസ് അനിലാണ് തിരക്കഥയെഴുതുന്നത്. മംമ്തയെ കൂടാതെ കനിഹ, ക്രിഷ് സത്താര്‍, ശേഖര്‍ മേനോന്‍, മിത്ര കുര്യാന്‍, തുടങ്ങയവരും അഭിനയിക്കുന്നു. ജനുവരി 20ന് കോഴിക്കോട് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും.2010ല്‍ അന്‍വര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങനിടെയാണ് മംമ്തയ്ക്ക് ആദ്യം അര്‍ബുധരോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയത്. അത് ചികിത്സച്ച് സുഖപ്പെടുത്തി തിരിച്ചുവന്ന് വീണ്ടും സിനിമയില്‍ സജീവമാകുന്നതിനിടെയാണ് ലേഡീസ് ആന്റ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെ വീണ്ടും അര്‍ബുദം കീഴ്‌പ്പെടുത്തിയത്.അതിനുശേഷം ചികിത്സയുമായി ബന്ധപ്പെട്ട് മമ്ത സിനിമയിൽ നിന്ന് വിട്ടുനില്ക്കുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News