Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 26, 2026 2:34 pm

Menu

Published on September 21, 2016 at 8:23 am

മഞ്ജു വാര്യര്‍ ബിജെപിയിലേക്ക്..? മോദിക്ക് മുന്നില്‍ മുമ്പില്‍ നൃത്തമാടും

actress-manju-warrier-to-join-bjp

കോഴിക്കോട് : നടി മഞ്ജു വാര്യരെ പാര്‍ട്ടിയില്‍ കൊണ്ടുവരാന്‍ നീക്കം ശക്തം.ഇതിന്റെ ഭാഗമായിട്ടാണ് ബിജെപി ദേശീയ കൗണ്‍സിലില്‍ മഞ്ജു നൃത്തം അവതരിപ്പിക്കുന്നതെന്നാണ് അണികള്‍ കരുതുന്നത്.സുരേഷ് ഗോപിയെ പോലെ ഭാവിയില്‍ രാജ്യസഭയിലേക്കുള്ള പരിഗണനയോ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കാന്‍ അവസരം ഒരുക്കുകയോ ചെയ്യുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്നാണ് പുറത്തുവരുന്ന സൂചനകള്‍. സുരേഷ് ഗോപിയ്ക്ക് പിന്നാലെ മഞ്ജു കൂടി പാര്‍ട്ടിയില്‍ എത്തിയാല്‍ അത് കേരളത്തില്‍ വലിയ മാറ്റത്തിന് വഴിയൊരുക്കുമെന്നാണ് പാര്‍ട്ടിയ്ക്കുള്ളിലെ വലിയൊരു വിഭാഗത്തിന്റെയും പ്രതീക്ഷ. പ്രധാമന്ത്രി നരേന്ദ്രമോഡി ഉള്‍പ്പെടെ പങ്കെടുക്കുന്ന വേദിയിലാണ് മഞ്ജു നൃത്തം അവതരിപ്പിക്കുന്നത്.സംസ്ഥാനത്ത് ബി.ജെ.പിയ്ക്ക് വേരുറപ്പിക്കാനായി ജനപ്രീതിയുള്ള കലാകാരന്മാരെ പാര്‍ട്ടിക്കൊപ്പം നിര്‍ത്തണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം. ഇത് ഉള്‍ക്കൊണ്ട് മഞ്ജുവിന്റെ ജനപ്രീതി മനസിലാക്കിയാണ് സംസ്ഥാന നേതൃത്വം ഇത്തരമൊരു നീക്കം നടത്തുന്നതെന്നാണ് സൂചന.കൗണ്‍സിലിന്റെ രണ്ടാം ദിവസമായ 24 ന് വൈകുന്നേരമാണ് നൃത്തം. രാമായണത്തെ ആസ്പദമാക്കി 40 മിനിട്ട് ദൈര്‍ഘ്യമുള്ള ശാസ്ത്രീയ നൃത്തമാണ് മഞ്ജു അവതരിപ്പിക്കുക എന്നാണ് സൂചന.നേരത്തെയും മഞ്ജു ബി.ജെ.പിയിലേയ്ക്ക് ചേരുന്നുവെന്ന രീതിയിലുള്ള പ്രതികരണങ്ങള്‍ വന്നിരുന്നു. എന്നാല്‍, ഇത്തരം പ്രചരണങ്ങള്‍ ഫേസ്ബുക്കിലൂടെ നിഷേധിച്ച താരം താന്‍ ഒരു പാര്‍ട്ടിയിലേയ്ക്കും ഇല്ലെന്നും വ്യക്തമാക്കിയിരുന്നു

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News