Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പേര് മാറ്റുന്ന നടിമാരുടെ കൂട്ടത്തിലേക്ക് ഒരു പുതുമുഖ നടി കൂടിയെത്തുന്നു.റെഡ് വൈന്‍ എന്ന ചിത്രത്തില്‍ ഫഹദിന്റെ നായികയായി വെള്ളിത്തിരയിലെത്തിയ മരിയ ജോണാണ് തൻറെ പേര് മാറ്റിയത്.നടി സ്വന്തം പേരിൻറെ അവസാന ഭാഗത്തുള്ള ജോണ്‍ മാറ്റി യോഹന്നാന്‍ എന്നാക്കി മാറ്റുകയായിരുന്നു.തൻറെ ഫേസ്ബുക്കിലൂടെയാണ് പേര് മാറ്റിയ വിവരം എല്ലാവരെയും മരിയ അറിയിച്ചത്.യോഹന്നാൻ എന്നത് നടിയുടെ അച്ഛൻറെ പേരാണ്.ഹീബ്രു പേരായ യോഹന്നാന്റെ ഇംഗ്ലീഷ് ഭാഷാമാറ്റമാണ് ജോണ്‍. അടുത്തിടെ നടി ലക്ഷ്മി റായിയും തൻറെ പേര് റായ് ലക്ഷ്മി എന്നാക്കി മാറ്റിയിരുന്നു.വടക്കേ ഇന്ത്യയില്‍ സൈനിക ഉദ്യോഗസ്ഥനായിരുന്ന പിതാവിൻറെ പേര് പലര്‍ക്കും ഉച്ചരിക്കാന്‍ പ്രയാസമായിരുന്നു.അതിനാൽ മകളുടെ പേരിൽ ഒരു പ്രശ്നവും ഉണ്ടാവരുതെന്ന് കരുതിയാണ് പിതാവിൻറെ യോഹന്നാന്‍ എന്ന സര്‍നെയിമിന് പകരം ജോണ്‍ എന്നാക്കി മാറ്റിയത്.
Leave a Reply