Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:39 am

Menu

Published on December 30, 2013 at 10:43 am

മീരാ ജാസ്മിന്‍ വിവാഹിതയാകുന്നു

actress-meera-jasmine-ready-to-get-marriage

കൊച്ചി: സിനിമാതാരം മീരാജാസ്മിന്‍ വിവാഹിതയാകുന്നു. ദുബായില്‍ സീനിയര്‍ ടെക്‌നോളജി കണ്‍സെള്‍ട്ടന്‍സിയില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശിയായ അനില്‍ ജോണ്‍ ടൈറ്റസാണ് വരന്‍.ഫെബ്രുവരി 12 നു തിരുവനന്തപുരത്തെ എല്‍.എം.എസ്. പള്ളിയിലാണ് വിവാഹം. സി.എസ്.ഐ. ദക്ഷിണ കേരള മഹായിടവക ബിഷപ് റൈറ്റ്. റവ. എ. ധര്‍മരാജ് റസാലം മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ഇടപ്പഴിഞ്ഞി ആര്‍.ഡി. ഓഡിറ്റോറിയത്തിലായിരിക്കും വിവാഹസല്‍ക്കാരം. കുറച്ചുനാളായി മീരയ്ക്കുവേണ്ടി വിവാഹാലോചനകളുടെ തിരക്കിലായിരുന്നു വീട്ടുകാര്‍. ഇന്‍റര്‍നെറ്റിലെ മാട്രിമോണി സൈറ്റിലൂടെയാണ് അനിലിന്റെ ആലോചനയെത്തിയത്. തുടര്‍ന്ന് അനിലും വീട്ടുകാരും കൊച്ചിയിലെ ഫ്ലാറ്റിലെത്തി മീരയെ കണ്ടു. കഴിഞ്ഞ ദിവസം മീരയുടെ ബന്ധുക്കള്‍ വരന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തി വിവാഹം ഉറപ്പിച്ചു.സി.എസ്.ഐ. വിഭാഗക്കാരനാണ് അനില്‍. മീര മാര്‍ത്തോമക്കാരിയും. വിവാഹം അധികം ആര്‍ഭാടങ്ങളില്ലാതെ നടത്താനാണ് ഇരുകൂട്ടരും തീരുമാനിച്ചിരിക്കുന്നത്. ചെന്നൈ ഐ.ഐ.ടി.യില്‍ നിന്ന് കംപ്യൂട്ടര്‍ സയന്‍സില്‍ ബി.ടെക് നേടിയ അനില്‍ നന്ദവനം സ്വദേശികളായ ടൈറ്റസിന്റെയും സുഗതയുടെയും മകനാണ്. തിരുവല്ല താഴെയില്‍ പുത്തന്‍വീട്ടില്‍ ജോസഫ് ഫിലിപ്പിന്റെയും ഏലിയാമ്മയുടെയും മകളായ ജാസ്മിന്‍ മേരി ജോസഫിനെ ലോഹിതദാസാണ് ‘സൂത്രധാരനി’ലൂടെ മലയാള സിനിമയില്‍ മീരാ ജാസ്മിനായി അവതരിപ്പിച്ചത്. ചുരുങ്ങിയ കാലംകൊണ്ട് മലയാളത്തിലെ ഒന്നാംനിര നായികമാരുടെ നിരയിലേക്ക് വളര്‍ന്ന മീര തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലെയും തിരക്കേറിയ താരമായി മാറി. മലയാളസിനിമയിലേക്ക് തിരിച്ചുവരവിനിടെയാണ് മീര വിവാഹിതയാകുന്നത്.’ലേഡീസ് ആന്‍ഡ് ജന്‍റില്‍മാന്‍’ , ‘മിസ് ലേഖാ തരൂര്‍ കാണുന്നത്’ തുടങ്ങിയ സിനിമകളിലൂടെ മലയാളി പ്രേക്ഷകര്‍ക്കുമുന്നിലേക്ക് വീണ്ടുമെത്തിയ മീര ‘ഒന്നും മിണ്ടാതെ’, ‘ഇതിനുമപ്പുറം’ എന്നീ സിനിമകളിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News