Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 28, 2026 4:46 pm

Menu

Published on September 13, 2016 at 8:32 am

നടി മിത്രാ കുര്യന്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ മര്‍ദ്ദിച്ചു, തടഞ്ഞ പൊലീസുകാരനും മര്‍ദ്ദനം

actress-mithra-kurian-accused-of-assaulting-ksrtc-staff

പെരുമ്പാവൂര്‍: ചലച്ചിത്ര നടി മിത്രാ കുര്യന്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ മര്‍ദ്ദിച്ചതായി പരാതി.ഞായറാഴ്ച വൈകിട്ട് 4.30ന് പെരുമ്പാവൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വെച്ചായിരുന്നു സംഭവം.തിരുവമ്പാടി ഡിപ്പോയില്‍ നിന്നും ഈരാറ്റുപേട്ടയിലേക്ക് പോവുകയായിരുന്ന ബസ് നടി സഞ്ചരിച്ചിരുന്ന കാറില്‍ ഉരസിഅമിത വേഗത്തില്‍ പോവുകയായിരുന്നു. ബസിനെ പിന്തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലത്തെിയ മിത്രാ കുര്യനും, മറ്റ് ചിലരും ചേര്‍ന്ന് മര്‍ദിച്ചുവെന്നാണ് ജീവനക്കാര്‍ പരാതി നല്‍കിയിരിക്കുന്നത്.

അതേസമയം, ജീവനക്കാരെ മര്‍ദിച്ചെന്ന പരാതി അടിസ്ഥാനരഹിതമാണെന്നും കാറില്‍ ബസ് തട്ടിയ ശേഷം നിര്‍ത്താതിരുന്നത് ചോദ്യം ചെയ്യുകയാണുണ്ടായതെന്നും മിത്ര വിശദീകരിച്ചു. ബസ് തട്ടിയത് ചോദിക്കാന്‍ ചെന്ന തന്നോട് ജീവനക്കാര്‍ അപമര്യാദയായി പെരുമാറി. കാറില്‍ തനിക്കോപ്പം, അച്ഛനും,അപ്പൂപ്പനും മാത്രമാണുണ്ടായിരുന്നത്. കാറിന്‍റെ പെയിന്‍റ് പോവുകയും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും മിത്ര നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പെരുമ്പാവൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News