Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 13, 2026 2:42 pm

Menu

Published on October 6, 2016 at 3:06 pm

പിശാചിനെ ജീവിതത്തില്‍ നിന്ന് മാറ്റിയത് യേശു….ക്രിസ്റ്റീനയായ നടി മോഹിനി (വീഡിയോ)

actress-mohini-christina-testimony

പഞ്ചാബി ഹൗസ്, പരിണയം, കലക്ടര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് മോഹിനി. ഇപ്പോള്‍ താരം അറിയപ്പെടുന്നത് ക്രിസ്റ്റീന എന്ന പേരിലാണ്.വിവാഹത്തോടെ സിനിമയില്‍നിന്നും വിട്ടു നില്‍ക്കുന്ന മോഹിനിയെ അടുത്തകാലത്തായി നമ്മള്‍ പല ടെലിവിഷന്‍ ഷോകളിലും കണ്ടിരുന്നു. സുരേഷ് ഗോപി നായകനായ കലക്ടര്‍ എന്ന ചിത്രത്തിലാണ് മലയാളികള്‍ അവസാനമായി മോഹിനിയെ കണ്ടത്. മോഹിനി എന്ന പേര് ഉപേക്ഷിച്ച് ക്രിസ്റ്റീനയായി മതംമാറി സുവിശേഷ പ്രചരണരംഗത്ത് സജീവമാണ് ഈ അഭിനേത്രി ഇപ്പോള്‍. മോഹിനിയെ വിവിധ കഥാപാത്രങ്ങളില്‍ കണ്ട പ്രേക്ഷകരില്‍ കൗതുകം തീര്‍ക്കുന്നതാണ് ക്രിസ്റ്റീനയായ മോഹിനിയുടെ സുവിശേഷ പ്രചരണ വീഡിയോ. പോണ്ടിച്ചേരി ഉപ്പളം സെന്റ് സേവ്യേര്‍സ് പള്ളിയില്‍ വിശ്വാസികള്‍ക്ക് മുന്നില്‍ മതംമാറിയതിനെക്കുറിച്ച് സംസാരിക്കുന്ന വീഡിയോയാണ് ഫെസ്ബുക്കില്‍ പ്രചരിക്കുന്നത്.

2013 ലാണ് മോഹിനി ക്രിസ്തുമതവിശ്വാസിയായി ക്രിസ്റ്റീന എന്ന് പേര് സ്വീകരിച്ചത്. തഞ്ചാവൂരിലെ ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച മഹാലക്ഷ്മി സിനിമയ്ക്ക് വേണ്ടിയാണ് മോഹിനി എന്ന് പേര് മാറ്റിയത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ മുകേഷ് കുമാറാണ് ഹോളിക്രോസ് ടിവി കഴിഞ്ഞ വര്‍ഷം അപ് ലോഡ് ചെയ്ത മോഹിനി ക്രിസ്റ്റീനയുടെ മതപ്രഭാഷണ വീഡിയോ ഷെയര്‍ ചെയ്തത്. കടുത്ത വിഷാദരോഗത്തിന് അടിമയായതിന് പിന്നാലെ വീട്ടിലെ ജോലിക്കാരി നല്‍കിയ ബൈബിള്‍ വായിച്ചെന്നും ബൈബിള്‍ വിഷാദ രോഗത്തില്‍ നിന്ന് മോചനം നല്‍കിയതെന്നും മതംമാറ്റ വേളയില്‍ മോഹിനി പറയുന്നു.

നല്ലൊരാളെ വിവാഹം കഴിച്ചിട്ടും കൈ നിറയെ സമ്പാദ്യമുണ്ടായിട്ടും കാരണമില്ലാതെ തനിക്ക് ഭര്‍ത്താവിനെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. ജീവിതത്തില്‍ തനിക്ക് തൃപ്തിയുണ്ടായില്ല. പിശാചിന്റെ വേലയായിരുന്നു ഇതെല്ലാം. പിശാചിനെ എതിര്‍ക്കാന്‍ യേശു കൂടെ വേണം അതിനാണ് മതംമാറിയതെന്നും ക്രിസ്റ്റീന. മൂന്ന് തവണ വിവാഹജീവിതം വേണ്ടെന്ന് വയ്ക്കാന്‍ തോന്നിയെന്നും അതില്‍ നിന്നെല്ലാം രക്ഷപ്പെടുത്തിയത് യേശുവാണെന്നും ക്രിസ്റ്റീന.

മനസ്സ് വല്ലാതെ ഉലഞ്ഞപ്പോള്‍,ഒരു പ്രളയത്തില്‍ അകപ്പെട്ടതായി സ്വപ്‌നം കണ്ടു. ആ പ്രളയത്തില്‍ അകപ്പെട്ടിരിക്കുകയാണ് ഞാന്‍. ആ പ്രളയമത്രയും ഞാന്‍ ചെയ്ത പാപങ്ങളായിരുന്നു. ഈ പ്രളയത്തില്‍ നിന്ന് ഈ പാപത്തില്‍ രക്ഷപ്പെടുന്നയാളായിരിക്കും എന്റെ ദൈവമെന്ന് ഞാന്‍ വിശ്വസിച്ചു. അപ്പോഴാണ് മറുവശത്ത് ഒരു കര കണ്ടത്. ഇവിടെ ഒരുപാട് നായകന്‍മാരുണ്ട്. ഋതിക് റോഷനുണ്ട്.

വിജയും അജിത്തും ഒക്കെ സുന്ദരന്‍മാരാണെന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഇവരെക്കാളും സുന്ദരനായ ഒരാളെയാണ് ഞാന്‍ സ്വപ്‌നത്തില്‍ കണ്ടത്. ഇതിനെക്കാളും അഴകുള്ള ഒരാളെ ഒരിക്കലും കണ്ടിട്ടില്ല. വയലറ്റ് കളര്‍ വസ്ത്രമിട്ട് ഒരാളെയാണ് കണ്ടത്. തോളറ്റം വരെ മുടിയുള്ള നീണ്ട താടിയുള്ള രവിവര്‍മ്മയുടെ പെയിന്റിംഗ് പോലെയുള്ള ഒരു രൂപം. കാട്ടുവാസിയെ പോലെ ഒരു ആളെയാണ് കണ്ടത്. അവരുടെ അടുത്താണ് ഒരു ബോട്ട് കണ്ടത്. ആ ബോട്ടിലേക്ക് കനവില്‍ കണ്ട അഴകന്‍ വിരല്‍ ചൂണ്ടി. ജീസസ് ആയിരുന്നു ഈ രൂപമെന്നും ക്രിസ്റ്റീനയായ മോഹിനി

മോഹിനി കൂടുതല്‍ തിളങ്ങിയത് മലയാളത്തിലായിരുന്നു. പഞ്ചാബി ഹൗസ്, മായപ്പൊന്‍മാന്‍, ഈ പുഴയും കടന്ന് തുടങ്ങി ഒട്ടേറെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ മോഹിനി അഭിനയിച്ചിട്ടുണ്ട്.ഇതിനിടെ സ്‌പോണ്ടിലോസിസ രോഗം ബാധിക്കുകയും പിന്നീട് അബോര്‍ഷന്‍ ആകുകയും ചെയ്തതോടെ മോഹിനി സിനിമയില്‍ നിന്നും മാറി നിന്നു.

വിഷാദ രോഗത്തിനു അടിമപ്പെട്ടുവെന്നായിരുന്നു വാര്‍ത്തകള്‍ .ഈ അവസ്ഥയിലാണ് മോഹിനി വീട്ടുജോലിക്കാരിയില്‍ നിന്നും ബൈബിള്‍ വായിക്കാന്‍ ഇടയായത്. ബൈബിള്‍ മോഹിനിയുടെ വിഷാദ രോഗം മാറ്റാന്‍ കാരണമായി എന്നാണ് പറയുന്നത്. അതോടെ മോഹിനി ക്രിസ്തു മതം സ്വീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News