Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 3, 2024 6:01 am

Menu

Published on December 14, 2018 at 10:26 am

ദിലീപിന് ദൃശ്യങ്ങള്‍ നല്‍കരുതെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

actress-molestation-case-kerala-government-against-dileep-in-supreme-court

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറികാര്‍ഡ് ദിലീപിന് നല്‍കരുതെന്ന് സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ദൃശ്യങ്ങളടങ്ങിയ മെമ്മറികാര്‍ഡ് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ സംസ്ഥാനസര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

കേസില്‍ ദിലീപിന്റെ ഹര്‍ജിയെ എതിര്‍ത്താണ് സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. സ്വകാര്യത എന്നത് ഇരയുടെ മൗലികാവകാശമാണ്. അത് പരിഗണിക്കാതെ ദൃശ്യങ്ങള്‍ കൈമാറിയാല്‍ അവ ദുരുപയോഗം ചെയ്യാനുള്ള സാധ്യത കൂടുതലാണ്. ദൃശ്യങ്ങള്‍ കൈമാറുന്നത് പ്രോസിക്യൂഷനെ പ്രതികൂലമായി ബാധിക്കുമെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

ദൃശ്യങ്ങളടങ്ങിയ മെമ്മറികാര്‍ഡ് തൊണ്ടിമുതലാണ്. കോടതിക്ക് മുമ്പില്‍ സമര്‍പ്പിച്ച തൊണ്ടിമുതല്‍ അവകാശപ്പെടാന്‍ പ്രതിക്ക് ആവില്ല. സിആര്‍പിസി 207 വകുപ്പ്പ്രകാരം ഇത് പ്രതിക്ക് കൈമാറാന്‍ കഴിയുകയുമില്ല. അങ്ങനെ കൈമാറിയാല്‍ അത് ഇരയുടെ ജീവിതത്തെത്തന്നെ പ്രതികൂലമായി ബാധിക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റെ ചേംബറില്‍ വച്ച് ദിലീപും അദ്ദേഹത്തിന്റെ അഭിഭാഷകരും മെമ്മറികാര്‍ഡിലെ ദൃശ്യങ്ങള്‍ കണ്ടിട്ടുള്ളതാണെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News