Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 8, 2026 3:14 am

Menu

Published on October 18, 2013 at 1:10 pm

സ്വന്തം വെബ്സൈറ്റുമായി നസ്രിയയും

actress-nazriya-nazim-had-launched-an-official-website-named-nazriya-for-u

മലയാളത്തില്‍ സ്വന്തമായി വെബ്‌സൈറ്റുള്ള താരങ്ങളുടെ കൂട്ടത്തിലേയ്ക്ക് നസ്രിയ നസീമും. ഫേസ്ബുക്കിലൂടെ നസ്രിയ തന്നെയാണ് താന്‍ വെബ്സൈറ്റ് പുറത്തിറക്കുന്ന കാര്യം അറിയിച്ചത്. ആരാധകരുടെ അഭിപ്രായം ആരാഞ്ഞ് നസ്രിയ വെബ്സൈറ്റ് വിലാസവും ഫേസ്ബുക്കില്‍ നല്‍കിയിട്ടുണ്ട്. പുറത്തിറക്കാന്‍ ആലോചിക്കുന്ന വെബ്സൈറ്റിൻറെ പ്രാഥമിക രൂപമാണെന്നാണ് നസ്രിയ ഫേസ്ബുക്കില്‍ അറിയിച്ചിട്ടുള്ളത്. നസ്രിയുടെ പുതിയ സിനിമകളെക്കുറിച്ചുള്ള വിവരങ്ങളും ഫോട്ടോകളും മറ്റും വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. സൈബര്‍ലോകത്ത് ഇതിനകം തന്നെ സജീവമാണ് നസ്രിയ. സിനിമാവാര്‍ത്തകളും വിശേഷങ്ങളും നസ്രിയ ആരാധകര്‍ക്ക് ഫേസ്ബുക്കില്‍ അപ്ഡേറ്റുകള്‍ ചെയ്യാറുണ്ട്.
അടുത്തിടയുണ്ടായ വിവാദങ്ങളിലൊക്കെ നസ്രിയ അഭിപ്രായം അറിയിച്ചത് ഫേസ്ബുക്കിലൂടെയായിരുന്നു. പളുങ്ക്, പ്രമാണി തുടങ്ങിയ ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ച നസ്രിയ നേരം എന്ന ചിത്രത്തിലൂടെയാണ് നായികയെന്ന നിലയില്‍ ശ്രദ്ധേയയാകുന്നത്. രാജാ റാണിയും നയ്യാണ്ടിയും പുറത്തിറങ്ങിയതോടെ നസ്രിയ്ക്ക് നിരവധി അവസരങ്ങളാണ് ലഭിക്കുന്നത്.ഓം ശാന്തി ഓശാന, സലാല മൊബൈല്‍സ് തുടങ്ങിയവയാണ് നസ്രിയ നായികയാകുന്ന പുതിയ ചിത്രങ്ങള്‍.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News