Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:29 am

Menu

Published on April 12, 2014 at 1:41 pm

സ്വവര്‍ഗരതി ദൈവികമായ കര്‍മ്മമെന്ന് പത്മപ്രിയ

actress-padmapriya-support-homosexuality

കൊച്ചി:സ്വവര്‍ഗ്ഗരതിയെ അനുകൂലിച്ചുകൊണ്ട് തെന്നിന്ത്യന്‍ നടി  പത്മപ്രിയ. രംഗത്ത്.സ്വവര്‍ഗ്ഗരതിയെന്നു പറയുന്നതും വര്‍ഗ്ഗരതിയെന്നു പറയുന്നതും പ്രകൃതിയുടെ ഒരു വ്യവസ്ഥയാണെന്നും ഇതെന്തിനാ ഇത്ര വിവാദമാക്കകുന്നതെന്നും പറഞ്ഞുകൊണ്ടാണ് പത്മപ്രീയ രംഗത്തെത്തിയിരിക്കുന്നത്.സ്വവര്‍ഗരതിയെന്ന് പറയുന്നതും വര്‍ഗരതിയെന്നതും പ്രകൃതിയുടെ വ്യവസ്ഥയാണ്. ഇതില്‍ വിവാദമുണ്ടാക്കേണ്ട കാര്യമില്ലെന്നും പത്മപ്രിയ പറഞ്ഞു. സിനിമ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പത്മപ്രിയ ഇക്കാര്യം വ്യക്തമാക്കിയത്. ഇതിന്റെ പേരില്‍ വിവാദമുണ്ടാക്കുന്നത് കാണുമ്പോള്‍ സ്വവര്‍ഗരതി ഭയങ്കരമായ രാജ്യദ്രോഹ കുറ്റമാണെന്നാണ് തോന്നിപ്പോകാറുണ്ട്. ഇന്ന് മനുഷ്യരുള്ള സമസ്ത ലോകത്തും ഇത് സംഭവിച്ചുകൊണ്ടിരിക്കുന്നു. സ്ത്രീകള്‍ മാത്രമുള്ള ഒരു മേഖലയില്‍ ആയിരുന്നാലും പുരുഷന്മാര്‍ മാത്രമുള്ള മേഖലയിലായിരുന്നാലും ശരി അവിടെ സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടാന്‍ പ്രകൃതിദത്തമായ ഒരു ഉത്തേജനം മനുഷ്യമനസുകളല്‍ സൃഷ്ടിക്കുന്നു എന്നും പത്മപ്രിയ പറഞ്ഞു.ഓരോ രാജ്യങ്ങളിലും ഇരുപതും മുപ്പതും വര്‍ഷം ജയിലില്‍ കഴിയുന്ന തടവുകാരുണ്ട്. വനിതാ തടവുകാരുണ്ട്. ‘ഗോണ്ടനാമോ’ തടവറ തന്നെ ഇതിന് വലിയ ഉദാഹരണമാണ്. രതിസാഫല്യത്തിനായി അതിനുള്ളില്‍ സഹതടവുകാരെ ആക്രമിക്കുകയും കൊല്ലുകയും ചെയ്തുകൊണ്ടിരിക്കുകയല്ലെ എന്നും നടി ചോദിക്കുന്നു.താന്‍ സ്വവര്‍ഗരതിയുടെ പക്ഷത്താണ്. ടെസ്റ്റ് ട്യൂബ് ശിശുവിനും വാടക മാതാവിനുമൊക്കെ പ്രകൃതിയുമായി എന്തു ബന്ധമാണുള്ളത്. സ്വവര്‍ഗരതി പ്രകൃതിവിരുദ്ധമാണെങ്കില്‍ ഇതെല്ലാം പ്രകൃതിവിരുദ്ധമാണെന്ന് പറയേണ്ടുവരും. സ്വവര്‍ഗരതിക്കെതിരെ എതിര്‍പ്പുണ്ടാകാന്‍ കാരണം നിലവിലെ സാമൂഹ്യവ്യവസ്ഥിതിയും സാമൂഹ്യ നിയന്ത്രണവുമാണ്. പരമ്പരാഗതമായി മനുഷ്യസമൂഹം രൂപീകരിച്ച വിവാഹമെന്ന നിലവിലെ വ്യവസ്ഥക്ക് വേണ്ടിയാണ് സ്വവര്‍ഗരതി എതിര്‍ക്കപ്പെടുന്നതെന്ന് താരം ആരോപിച്ചു.സ്വവര്‍ഗരതി മനുഷ്യസമൂഹത്തോട് കാണിക്കുന്ന കുറ്റകരമായ ഒരു വാസനയല്ലെന്നും സ്വവര്‍ഗ്ഗരതിയോട് കൂറുള്ളവര്‍ ജനിച്ചുപോയെന്ന് കരുതി അവരെ ഉന്മൂലനം ചെയ്യാനാവുമോ എന്നും താരം ചോദിക്കുന്നു. അവരും ജീവിക്കുകയും രതി ആസ്വദിക്കുകയും ചെയ്യട്ടെ എന്നാണ് നടി പറയുന്നത്.

Loading...

Leave a Reply

Your email address will not be published.

More News