Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: സ്ത്രീകളെ രാത്രി ജോലിയില്‍ നിന്നൊഴിവാക്കണം എന്ന് പറയുന്നത് പൊട്ടത്തരമാണെന്ന് നടി പാര്‍വതി. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെ സ്ത്രീകളെ രാത്രി ജോലിയില്‍ നിന്ന് ഒഴിവാക്കിക്കൊടുക്കണമെന്ന താര സംഘടന അമ്മയുടെ നിലപാടിനെപ്പറ്റി ചോദിച്ചപ്പോഴായിരുന്നു പാര്‍വതിയുടെ മറുപടി.
അത് അബ്സൊല്യൂട്ട് പൊട്ടത്തരമല്ലേ. ഈ സംഭവം നടക്കുന്നതിന് മുമ്പും നമുക്കറിയാമായിരുന്നു ലോകം അത്ര സുരക്ഷിതമല്ലെന്ന്. എപ്പോ വേണമെങ്കിലും ഇങ്ങനെയൊക്കെ സംഭവിക്കാം. നമ്മള്‍ എങ്ങനെ പ്രതികരിക്കും എന്നതിനനുസരിച്ചായിരിക്കും കാര്യങ്ങള്‍. ലീഗലായി അവസാനം വരെ ഫൈറ്റ് ചെയ്ത് കാണിച്ചുകൊടുക്കണം. അല്ലാതെ രാത്രി പുറത്തിറങ്ങി നടക്കണ്ട എന്ന് പറയുന്നത് കണ്ണടച്ച് ഇരുട്ടാക്കലാണെന്ന് ഗൃഹലക്ഷ്മിക്ക് അനുവദിച്ച ദീര്‍ഘ അഭിമുഖത്തില്‍ പാര്‍വതി വ്യക്തമാക്കി.
മലയാളികള്‍ തനിക്ക് ഒരു സ്പേസ് തരുന്നുണ്ടെന്ന് തോന്നുന്നില്ലെന്നും പാര്‍വതി പറയുന്നു. അങ്ങനെയൊരു സ്‌പേസ് ഉണ്ടെന്ന് താന്‍ വിശ്വസിക്കുന്നില്ല. ഇതൊരു എളിമകാണിക്കാനുള്ള ശ്രമമല്ല. ഇതുവരെ ചെയ്ത ക്യാരക്ടേഴ്സ് ജനം അംഗീകരിച്ചിട്ടുണ്ട്. ശരിതന്നെ. പക്ഷെ ഇത്തരം റോളുകള്‍ എപ്പോഴും കിട്ടണമെന്നില്ലല്ലോ, ഒറ്റ ഫ്ളോപ്പ് മതി അവര്‍ തരുന്ന സ്പേസ് എടുത്തുകൊണ്ടുപോകാന്‍. അതുകൊണ്ട് തനിക്ക് തന്റേതായ സ്പേസ് മതിയെന്നും പാര്‍വതി പറഞ്ഞു.
അച്ഛനും അമ്മയും ഒരിക്കലും തന്നെ ചോദ്യം ചെയ്തിട്ടില്ല, ഒരു കാര്യത്തിലും. മറ്റുള്ള ആളുകള്‍ ചോദിച്ചിട്ടുണ്ടാകാം. പക്ഷേ അപ്പോഴൊക്കെ എന്റെ പേരന്റ്സ് കൂടെ നിന്നിട്ടുണ്ട്. ‘ പെണ്‍കുട്ടികള്‍ ഇങ്ങനെയാണോ ഇരിക്കേണ്ടത്?’ പെണ്‍കുട്ടിയല്ലേ ഇങ്ങനെ പൊട്ടിച്ചിരിക്കാമോ’ എന്ന് ചോദിച്ചവരുണ്ട്.
ചിലര്‍ ചോദിക്കും ‘കുറച്ചൂടെ ഭംഗിയില്‍ ചിരിച്ചൂടെ?’ എന്റെ അട്ടഹസിച്ചുള്ള ചിരിയില്‍ ഒരു സ്ത്രീയ്ക്കുള്ള ഭംഗി കിട്ടിയിട്ടുണ്ടാകില്ല. അന്നൊക്കെ കേള്‍ക്കുമ്പോള്‍ ദേഷ്യം വരുമായിരുന്നു. ഇപ്പോള്‍ തമാശയായിട്ടാ തോന്നുന്നത്. അവര്‍ക്ക് തോന്നുന്നത് അവര്‍ പറയും,നമുക്ക് വേണ്ടതുപോലെ നമ്മള്‍ ജീവിക്കും. അത്രയേയുള്ളൂ.
സ്‌ടോങ്ങ് അല്ലാത്ത കഥാപാത്രങ്ങള്‍ സ്വീകരിക്കില്ലെന്ന നിലപാട് തനിക്കില്ലെന്നും പാര്‍വതിവ്യക്തമാക്കി. വിനോദയാത്രയില്‍ താന്‍ ചെയ്തത് രശ്മി എന്ന ക്യാരക്ടറാണ്. ജീവിതം എന്താണെന്നറിയാത്ത ഒരു പക്വതയില്ലാത്ത് പെണ്ണ്.
അത്ര സ്ട്രോങ്ങല്ലാത്ത, തെറ്റിദ്ധരിപ്പിക്കപ്പെട്ട സ്ത്രീകള്‍. അവരായിട്ട് അഭിനയിക്കണമെന്നുണ്ടെന്നും ആ സ്വഭാവം വേണ്ട എന്നുതന്നെയായിരിക്കണം കാണിക്കേണ്ടതെന്നും പാര്‍വതി പറയുന്നു.
Leave a Reply