Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 17, 2026 1:53 pm

Menu

Published on December 29, 2015 at 3:37 pm

ഫേസ്ബുക്കിൽ അശ്ലീല കമന്റിട്ടയാൾക്ക് ചുട്ട മറുപടി നൽകി നടി പൂജ

actress-pooja-umashankar-abused-on-facebook-gives-befitting-reply-to-abuser

ചെന്നൈ: ഫേസ്ബുക്കിൽ അശ്ലീല കമന്റിട്ടയാൾക്ക് ചുട്ട മറുപടി നൽകി തെന്നിന്ത്യന്‍ നടി പൂജ.പിങ്ക് നിറത്തില്‍ പൂജ സെക്‌സിയാണ്, പ്രത്യേകിച്ചും പിങ്ക് സ്‌കിന്നിയിലാണെന്നായിരുന്നു യുവാവിന്റെ കമന്റ്. മാത്രല്ല താരത്തിന്റെ ആത്മാഭിമാനത്തിന് കോട്ടം തട്ടുന്നരീതിയിലുള്ള കമന്റും ഇട്ടിരുന്നു. അതിന് മറുപടിയായി ദൈവം നിങ്ങളുടെ ആത്മാവിനെ രക്ഷിക്കട്ടെ അനിയാ എന്നു പറഞ്ഞാണ് നടിയുടെ കമന്റ് തുടങ്ങുന്നത്. നിങ്ങള്‍ വളരുമ്പോള്‍ ബലാത്സംഗക്കാരോ പീഡനക്കാരോ ആകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും നടി പറയുന്നു. ഇപ്പോള്‍ ചെയ്യുന്ന തെറ്റുകള്‍ തിരുത്തി ഒരു മനുഷ്യനായി മാറാന്‍ സമയമുണ്ടെന്നും ഒരമ്മയുടെ  ഉദരത്തില്‍ നിന്നുതന്നെയാണ് നിങ്ങള്‍ പുറത്തു വന്നതെന്ന കാര്യത്തില്‍ തനിക്ക് ആയിരം ശതമാനം ഉറപ്പാണെന്നും താരം പറയുന്നു.ഒരു കുഞ്ഞനുജത്തി മാത്രമല്ല സ്ത്രീ സുഹൃത്തുക്കളും നിങ്ങള്‍ക്കുണ്ടെന്ന കാര്യം തനിക്ക് അറിയാം. നിങ്ങള്‍ വിവാഹിതനോ അല്ലെങ്കില്‍ നാളെ വിവാഹിതനാവുകയോ ചെയ്യാം. നാളെ നിങ്ങള്‍ക്ക് ഒരു മകള്‍ പിറന്നേക്കാം. ആ മകളെ ചുറ്റുമുള്ള കഴുകന്‍ കണ്ണുകളില്‍ നിന്ന് രക്ഷിക്കാന്‍ നിങ്ങള്‍ ശ്രമിക്കുകയും ചെയ്‌തേക്കാം. നിങ്ങള്‍ ജീവിതത്തില്‍ നന്നായി മുന്നോട്ടു പോകണമെന്നും ഇത്തരം പ്രവര്‍ത്തികള്‍ ചെയ്ത് സ്വയം വിലകളയരുതെന്നും പൂജ പറയുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News