Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 2:50 am

Menu

Published on December 3, 2015 at 4:49 pm

ഒരു കാര്യത്തിലും എന്നെ തടയാറില്ല, ഇന്ദ്രനാണ് എന്റെ ഭാഗ്യം; പൂര്‍ണിമ ഇന്ദ്രജിത്ത്

actress-poornima-about-indrajith

വിവാഹ ശേഷം ഇനി സിനിമയിലേക്കില്ലേ എന്ന ചോദ്യത്തിന് മിക്കവരുടെയും ഉത്തരം, വീണ്ടും അഭിനയരംഗത്ത് തുടരുന്നത് തന്റെ കുടുംബത്തോട് ഒരു അകല്‍ച്ച വരാൻ കാരണമായേക്കും എന്നാണ്. പല നടിമാരും ഈ കാരണത്താലാണ് വിവാഹത്തിന് ശേഷം അഭിനയിക്കാത്തത്. അതു പോലെ തന്നെയാണ് പൂര്‍ണമയുടെ കാര്യവും. ഇന്ദ്രജിത്തിനെയും മക്കളെയും മാറ്റി നിര്‍ത്തി സിനിമയിലേക്ക് വരാന്‍ പൂര്‍ണിമയ്ക്ക് താല്പര്യമില്ല. എന്നാല്‍ വിവാഹത്തിന് ശേഷം അഭിനയിക്കാന്‍ ഇല്ലെന്നും പൂര്‍ണിമ നേരത്തെ പറഞ്ഞിരുന്നില്ല.

പൂര്‍ണിമ പറയുന്നതിങ്ങനെയാണ്, വിവാഹത്തിന് ശേഷം താന്‍ അഭിനയിക്കില്ല എന്ന് ഇതുവരെ പറഞ്ഞിട്ടില്ല. എന്റെ ഇന്ദ്രന്‍ എല്ലാത്തിനുമുള്ള സ്വാതന്ത്ര്യം എനിക്ക് തന്നിട്ടുണ്ട്. പക്ഷേ സിനിമ എന്ന് പറയുന്നത് ഒരുപാട് പേരുടെ കഷ്ടപാടാണല്ലോ, അവിടെ നൂറ് ശതമാനം ഡെഡിക്കേറ്റഡ് ആവാന്‍ കഴിയുമെങ്കില്‍ മാത്രമേ ഏറ്റെടുക്കാവൂ.. പൂര്‍ണിമ പറയുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പൂര്‍ണിമ ഇക്കാര്യം പങ്ക് വച്ചത്.

ഒന്ന് മുതല്‍ പൂജ്യം വരെ എന്ന ചിത്രത്തിലൂടെയാണ് പൂര്‍ണിമ സിനിമയിലേക്കുവരുന്നത്. കുറഞ്ഞ ചിത്രങ്ങളിൽ മാത്രമാണ് അഭിനയിച്ചട്ടുള്ളുവെങ്കിലും അവയെല്ലാം കാര്യമായി ശ്രദ്ധിക്കപ്പെടുകെയും ചെയ്തിട്ടുണ്ട്.എന്നാൽ നടന്‍ ഇന്ദ്രജിത്തുമായുള്ള വിവാഹ ശേഷമാണ് പൂര്‍ണിമ സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ തുടങ്ങിയത്. തന്റെ കുടുംബത്തെ മാറ്റി നിര്‍ത്തി അഭിനയിക്കാന്‍ കഴിയാത്തതാണ് ഇപ്പോള്‍ അഭിനയിക്കാത്തതിന് കാരണമെന്നും പൂര്‍ണിമ പറയുന്നു.

നാടന്‍ വേഷങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയ നടിയാണ് പൂര്‍ണിമ. എന്നാല്‍ വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുന്ന പൂര്‍ണിമ പതിനെട്ട് വര്‍ഷത്തോളമായി ടെലിവിഷന്‍ പ്രോഗ്രമുകളില്‍ സജീവമാണ്.ടെലിവിഷന്‍ പ്രോഗ്രമുകള്‍ക്കൊപ്പം തന്നെ പൂര്‍ണിമയ്ക്ക് സ്വന്തമായി പ്രാണ എന്ന ഫാഷന്‍ ഡിസൈനിങ് സ്ഥാപനവുമുണ്ട്. കുടുംബത്തിന്റെ പൂര്‍ണ പിന്തുണയോട് കൂടിയാണ് താന്‍ പ്രാണ തുടങ്ങിയത്. പൂര്‍ണിമ പറയുന്നു.

എന്ത് ചെയ്യാനും ഇന്ദ്രന്‍ പൂര്‍ണ സ്വാതന്ത്ര്യം തന്നിട്ടുണ്ട്. ഇന്ദ്രന്റെ ഭാഗത്ത് നിന്ന് ഒരിക്കലും സമ്മര്‍ദ്ദം ഉണ്ടാകാറില്ലെന്നത് തന്നെയാണ് എന്റെ ഭാഗ്യം. പൂര്‍ണിമ പറയുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News