Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബാലതാരമായി വന്നു പിന്നീട് നായികയായി മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണ് സനുഷ. മലയാളത്തില്‍ മാത്രമല്ല, തമിഴിലും ഒട്ടനവധി ആരാധകര്‍ സനുഷയ്ക്കുണ്ട്. ശശികുമാര്‍ നായകനായി സനുഷ പ്രധാനവേഷത്തിലെത്തിയ കൊടിവീരന്‍ തമിഴ്നാട്ടില്‍ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ചിത്രവുമായി ബന്ധപ്പെട്ട് ഒരു തമിഴ് ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖം ഏറെ രസകരമായിരുന്നു. അഭിമുഖത്തിന്റെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്.
സനുഷയോട് പലതും ചോദിച്ച കൂട്ടത്തില്‍ ബീറാണോ വൈന്‍ ആണോ ഇഷ്ടമെന്ന് ചോദിക്കുന്നുണ്ട്. ഇതിനു മറുപടിയായി വൈന്‍ ആണ് തനിക്ക് ഇഷ്ടമെന്ന് സനുഷ പറയുന്നു. തുടര്‍ന്ന് ബീറിന്റെ മണം തന്നെ തനിക്ക് ഇഷ്ടമല്ല എന്ന് സനുഷ പറഞ്ഞപ്പോള്‍ ബീറിന്റെ മണം എങ്ങനെ മനസിലായി എന്ന് ചോദിക്കുമ്പോള്‍ സനുഷ ചിരിച്ചു കൊണ്ട് ഒഴിഞ്ഞു മാറുന്നുണ്ട്. എന്നാല്‍ തൊട്ടടുത്ത നിമിഷം വോഡ്കയാണോ വിസ്‌കിയാണോ ഇഷ്ടമെന്ന് ചോദിച്ചപ്പോള്‍ വോഡ്കയാണെന്നു താരം പറയുന്നതോടൊപ്പം തന്നെ അച്ഛനും അമ്മയും ഈ വീഡിയോ കാണരുതേ എന്ന് സനുഷ പറയുന്നുണ്ട്. ഏതായാലും വീഡിയോ കണ്ടുനോക്കൂ..
Leave a Reply