Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 6:33 am

Menu

Published on September 7, 2015 at 9:45 am

നടി ശരണ്യ മോഹൻ വിവാഹിതയായി

actress-saranya-mohan-to-marry-aravind-krishnan

ആലപ്പുഴ:നടി ശരണ്യ മോഹൻ വിവാഹിതയായി.വെങ്ങാനൂർ സ്വദേശിയും സർക്കാർ ദന്ത കോളേജിലെ അധ്യാപകനുമായ  ഡോ. അരവിന്ദ് കൃഷ്ണനാണ് ശരണ്യയുടെ കഴുത്തിൽ താലി ചാർത്തിയത്.   ആലപ്പുഴ കൊറ്റംകുളങ്ങര ക്ഷേത്രത്തില്‍ വച്ച് ഇന്നലെ രാവിലെ പത്തരക്കായിരുന്നു വിവാഹം.ഫാസിൽ സംവിധാനം ചെയ്ത അനിയത്തിപ്രാവ് എന്ന ചിത്രത്തിൽ ബാലതാരമായി വെള്ളിവെളിച്ചത്തിലെത്തി പിന്നീട് നായികയും സഹനായികയുമായി തിളങ്ങിയ ശരണ്യ തമിഴ്, തെലുങ്ക്, കന്നട ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. നല്ലൊരു നർത്തകി കൂടിയായ താരം ആലപ്പുഴയിൽ ഒരു നൃത്ത വിദ്യാലയവും നടത്തുന്നുണ്ട്.നര്‍ത്തകരായ മോഹനന്റെയും കലാമണ്ഡലം ദേവിയുടെയും മകളാണ് ശരണ്യ. സിദ്ധിഖ്,കെപിഎസി ലളിത,സരയു,വിജി തമ്പി,തുടങ്ങി ചലചിത്ര രംഗത്തെ പ്രമുഖരും രാഷട്രീയ നേതാക്കളും വിവാഹ ചടങ്ങില്‍ പങ്കെടുത്തു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News