Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആത്മവിശ്വാസത്താല്‍ രോഗകിടക്കയില്‍ നിന്നും തിരികെയെത്തിയ ശരണ്യ രോഗത്തിന്റെ പിടിയിൽ .മിനി സ്ക്രീനിലെ ശ്രദ്ധേയ സാന്നിധ്യമായ നടി ശരണ്യരണ്ട് തവണ കാന്‍സറിനെ അതിജീവിച്ചിരുന്നു. ഇതിന് ശേഷം വീണ്ടും ജീവിതത്തിലേക്ക് തിരികേ എത്തിയ ശരണ്യ വിവാഹിതയാകുകയും ചെയ്തിരുന്നു.
അടുത്തിടെ സോഷ്യല്‍ മീഡിയയിലും സജീവമാണ് ശരണ്യ. സിനിമകളെ കുറിച്ച് നടി സോഷ്യല്‍ മീഡിയയില്‍ അനുഭവം പങ്കുവച്ചിരുന്നു. ശരണ്യ ശശി ശാരു എന്ന ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജില്‍ നിരവധി ആരാധകരും അവര്‍ക്കുണ്ട്. അങ്ങനെയുള്ള്ള്ള അവസ്ഥയില്‍ ശരണ്യയുടെ ഫേസ്ബുക്ക് പേജില്‍ ഇന്നുമൊരും സ്റ്റാറ്റസ് പ്രത്യക്ഷപ്പെട്ടു. തനിക്ക് വീണ്ടും ബ്രെയിന്‍ ട്യൂമര്‍ പിടിപെട്ടു എന്നാണ് സ്റ്റാറ്റസ്. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ ആവശ്യപ്പെട്ടുള്ള അഭ്യാര്‍ത്ഥനയായിരുന്നു ഈ സ്റ്റാറ്റസില്‍.
‘സുഹൃത്തുക്കളെ എനിക്കു വീണ്ടും ട്ട്യൂമര്‍ (തലയില്‍) വന്നതിനെ തുടര്‍ന്നു നാളെ എനിക്ക് ഒപ്പറേഷനാണ്, എല്ലാരും എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കുക.. എന്നാണ് ശരന്യയുടെ ഫേസ്ബുക്ക് പേജിലുള്ള സ്റ്റാറ്റസ്. ബ്രെയിന്‍ ട്യൂമര്‍ പിടിപെട്ട് ഭീതിദമായ ദിനരാത്രങ്ങളിലൂടെ കടന്നുപോയ സീരിയല്‍ താരം ശരണ്യ അസുഖങ്ങളെല്ലാം ഭേദമായി വിവാഹ ജീവിതത്തിലേക്ക് കടന്നിരുന്നു. ഫേസ്ബുക്ക് സുഹൃത്തായിരുന്ന ബിനുവാണ് ശരണ്യയുടെ ഭർത്താവ് . എന്നാല്‍ വീണ്ടും അസുഖം പിടികൂടിയതിനാല്‍ ഓപ്പറേഷന്‍ വേണ്ട അവസ്ഥയാണ്. ജീവിതം വീണ്ടും തിരികെ പിടിക്കാമെന്ന പ്രതീക്ഷയില്‍ ആത്മവിശ്വാസത്തോടെ തന്നെ ആശുപത്രിയിലേക്ക് പോകാന്‍ ഒരുങ്ങുകയാണ് നടി.

. ഹൈദരാബാദില്‍ ‘സ്വാതി’ എന്ന തെലുങ്ക് സീരിയല്‍ ചെയ്യുന്ന വേളയിലാണ് ശരണ്യയ്ക്ക് ആദ്യമായി ട്യൂബറാണെന്ന് ബോധ്യമായത്. പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വച്ചുള്ള ചികിത്സകള്‍ പൂര്‍ത്തിയാക്കിയത്. 2012ലെ തിരുവോണത്തിനു തലേന്നാണ് ആശുപത്രിയില്‍ ആകുന്നത്. സര്‍ജറികള്‍ക്ക് ശേഷം ആരോഗ്യം വീണ്ടെടുത്താണ് ശരണ്യ വിവാഹ ജീവിതത്തിലേക്ക് കടന്നത്. ഇതിനിടെയാണ് അവര്‍ക്ക് വീണ്ടും ബ്രെയിന്‍ ട്യൂമര്‍ പിടിപെട്ടത്.

കറുത്തമുത്ത് എന്ന സീരിയലിലെ വില്ലത്തിയായ കന്യ മലയാളി ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ്. .മലയാളത്തില്‍ മാത്രമല്ല, തെലുങ്കിലും തമിഴിലും ശരണ്യ സീരിയലുകള്‍ ചെയ്തിട്ടുണ്ട്. ‘ചന്ദനമഴ’ എന്ന സീരിയല്‍ തമിഴിലും ‘സ്വാതി’എന്ന സീരിയല്‍ തെലുങ്കിലും സീരിയലുകള്‍ അഭിനയിച്ചു. പച്ചൈയ് എങ്കിറ കാത്ത്’ എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ച ശരണ്യ മലയാളത്തില്‍ ചോട്ടാ മുംബൈ, തലപ്പാവ്, ബോബെ മാര്‍ച്ച് 12, ചാക്കോ രണ്ടാമന്‍ എന്നീ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.
Leave a Reply