Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 15, 2026 6:19 pm

Menu

Published on May 15, 2017 at 3:54 pm

സെല്‍ഫിയെടുക്കുന്നത് കൂട്ട ബലാത്സംഗത്തിന് തുല്യമെന്ന് ഷീല

actress-sheela-comment-against-selfie

കൊച്ചി: സെല്‍ഫിയെടുക്കുന്നത് കൂട്ട ബലാത്സംഗത്തിന് തുല്യമാണെന്നും സെല്‍ഫിയും ഓട്ടോഗ്രാഫുമൊന്നും തനിക്ക് ഇഷ്ടമല്ലെന്നും നടി ഷീല. പ്രേം നസീര്‍ നിത്യ വസന്തം എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.

പുതിയ സിനിമാ താരങ്ങളെയും നിര്‍മ്മാതാക്കള്‍ക്കളെയും ഷീല വിമര്‍ശിച്ചു. പണ്ടത്തെക്കാലത്ത് ഷൂട്ടിങ്ങിനിടെ ഇരിക്കാനായി തമിഴിലും തെലുങ്കിലും ഉള്ള നടീനടന്മാര്‍ സ്വന്തമായി പ്ലാസ്റ്റിക് നെയ്ത കസേര കൊണ്ടുവരികയാണ് പതിവ്.

ആ കസേരയുടെ പുറകില്‍ എം.ജി.ആര്‍, ജയലളിത എന്നിങ്ങനെ എഴുതിയിട്ടുണ്ടാവും. അതില്‍ ആരും കയറി ഇരിക്കില്ല. ഞാന്‍ രണ്ട് കസേര വാങ്ങി. ഒന്നില്‍ പ്രേം നസീര്‍ മറ്റൊന്നില്‍ ഷീല എന്നും എഴുതി. നസീര്‍ സാറിനോട് ഇക്കാര്യം പറഞ്ഞപ്പോള്‍ സാറിന് നാണക്കേട് എന്തിനാ ഇതൊക്കെ അതൊന്നും നടക്കില്ല. മറ്റുള്ള ആളുകള്‍ക്ക് ഇരിക്കാന്‍ പറ്റാത്ത സമയത്ത് നമുക്ക് കസേരയുടെ ആവശ്യമുണ്ടോ എന്ന്. രണ്ട് മൂന്ന് ദിവസം കഴിഞ്ഞ് അദ്ദേഹം കസേര ഉപയോഗിക്കാന്‍ തുടങ്ങി. ഇപ്പോള്‍ ഓരോരുത്തര്‍ക്കും കാരവാന്‍ ഉള്ളപ്പോള്‍ അന്ന് ഒരു കസേരയില്‍ ഇരിക്കാന്‍ പോലും അദ്ദേഹം മടിച്ചിരുന്നുവെന്നും ഷീല ചൂണ്ടിക്കാട്ടി.

അന്നത്തെ കാലത്തെ പ്രൊഡ്യൂസര്‍മാര്‍ മായമില്ലാത്ത ആളുകളായിരുന്നുവെന്നും ഷീല പറഞ്ഞു. ഇന്ന് മുഴുവന്‍ മായമാണ്. വാക്കിനുവിലയുള്ള പ്രൊഡ്യൂസര്‍മാരായിരുന്നു അന്ന്. എഗ്രിമെന്റ് ഇല്ല. ഇന്ന് കഥ ചോദിച്ചാല്‍ പ്രൊഡ്യൂസര്‍മാര്‍ക്ക് അറിയില്ല. ഡയറക്ടര്‍മാരാണ് കഥ പറയുന്നത്. അന്ന് അങ്ങനെയല്ല. പ്രൊഡ്യൂസര്‍മാരാണ് കഥ തീരുമാനിക്കുന്നത്. നിര്‍മ്മാതാവിന്റെ സ്ഥാനം അത്രത്തോളം വലുതായിരുന്നു ഞങ്ങളുടെ കാലത്ത്.

ഒരു നിര്‍മ്മാതാവ് വന്നാല്‍ ഞങ്ങള്‍ എഴുന്നേറ്റ് നിന്ന് തൊഴുതും. അത്രയ്ക്ക് ബഹുമാനമായിരുന്നു. ഇന്ന് നായകന്‍ ആണ് തീരുമാനിക്കുന്നത് കഥ എങ്ങനെ വേണം എന്ന്. കാരണം നായകന്‍ തീരുമാനിക്കേണ്ട ഘട്ടത്തിലാണ് ഇന്ന് സിനിമാലോകം.

ഇവര്‍ ആരും കഥ വായിക്കുന്നില്ല. പണം മുടക്കുന്ന പ്രൊഡ്യൂസേഴ്‌സ് പോലും ഇന്ന് കഥ കേള്‍ക്കുന്നില്ല. എടുക്കുന്ന പടം ഓടും ഓടില്ല എന്ന ഒരു വിശ്വാസം പോലും ഇല്ലാത്ത ആളുകള്‍ ഇന്ന് ഒരുപാട് പേരുണ്ട്.

ഞങ്ങളുടെ കാലത്ത് പടം എടുക്കുമ്പോള്‍ എത്ര സീന്‍ എടുക്കണം എന്ന ധാരണ പ്രൊഡ്യൂസേഴ്‌സിന് ഉണ്ടായിരുന്നു. പ്രൊഡ്യൂസേഴ്‌സ് മിക്കവാറും പേരും പ്രൊഡക്ഷന്‍ മാനേജര്‍മാരായിട്ടും, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്മാരായിട്ടും വന്ന ആളുകളാണ്. സിനിമയില്‍ അവരുടെ സഹപ്രവര്‍ത്തകര്‍ എടുക്കുന്ന പടത്തില്‍ പ്രവര്‍ത്തിച്ച് സിനിമയെ മനസിലാക്കിയിട്ടാണ് സംവിധാനത്തിലേക്ക് വരുന്നത്. ഇപ്പോള്‍ ദുബായ് നിന്നൊരാള്‍വരുന്നു കുറച്ച് കാശുണ്ട് ഒരു പടം എടുക്കാം എന്ന രീതിയാണെന്നും ഷീല വിമര്‍ശിച്ചു.

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News