Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നടി സുകന്യയുടെ അശ്ലീല വീഡിയോ പുറത്തായെന്നും പെണ്‍വാണിഭത്തിന്റെ കണ്ണിയാണെന്നും അറസ്റ്റ് ചെയ്‌തെന്നുമുള്ള വാര്‍ത്ത ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പ്രചരിച്ചിരുന്നു.സുകന്യയാണെന്ന് ഇവര്‍ ഉറപ്പ് പറയുന്നില്ലെങ്കിലും നടിയുടെ ചിത്രം ഉപയോഗിച്ചാണ് ഇക്കൂട്ടര്‍ വാര്‍ത്ത പ്രചരിപ്പിച്ചതും.
എന്നാല്‍ ഇങ്ങനെയൊരു വിഡിയോ ഇല്ല എന്നതാണ് ഒരു സത്യം. മാത്രമല്ല നടിയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്ന വിഡിയോയില്‍ കാണുന്ന നടി ബംഗാളി നടിയായ സുകന്യ ചാറ്റര്‍ജിയാണ്. രണ്ട് വര്‍ഷം മുമ്പ് ബംഗാളി നടിയായ സുകന്യ ചാറ്റര്‍ജിയെ പെണ്‍വാണിഭ കേസില്‍ പോലീസ് പിടികൂടിയിരുന്നു. അത് തെന്നിന്ത്യന്‍ താരമായ സുകന്യ ആണെന്ന് ആരെല്ലാമോ പറഞ്ഞ് പരത്തുകയാണ് ഉണ്ടായത്. അതിന് പിറകേയാണ് അശ്ലീല വീഡിയോ കഥയും പുറത്ത് വരുന്നത്.
രണ്ടു വര്‍ഷം മുമ്പ് നടന്നതായിരുന്നെങ്കിലും കഴിഞ്ഞ ദിവസം സംഭവിച്ചെന്ന മട്ടില്‍ വാര്‍ത്ത പ്രചരിക്കുകയായിരുന്നു.ഏതോ തെലുങ്ക് മാധ്യമത്തില്‍ പണ്ടുവന്ന വാര്‍ത്തയാണ് നടി സുകന്യയുടേതെന്ന രീതിയില്‍ ഇവിടെയുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. സുകന്യയും കാമുകനും കൂടിയുള്ള സ്വകാര്യ നിമിഷങ്ങളുടെ വീഡിയോ, നടിയെ അറസ്റ്റ് ചെയ്യുന്ന വിഡിയോ അങ്ങനെ പല തലക്കെട്ടുകളോടെ കൊടുത്ത വാര്‍ത്ത സോഷ്യൽ മീഡിയകളിൽ വൈറലുമായി.
Leave a Reply