Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2026 7:32 pm

Menu

Published on October 25, 2016 at 10:22 am

മകളെ ഒരിക്കലും സിനിമയിലേക്ക് വിടില്ല;മദ്യപിക്കാന്‍ തുടങ്ങിയത് മനോജ് കെ ജയനുമായുള്ള വിവാഹശേഷം… ഉര്‍വശി

actress-urvashi-says-about-his-daughter

മനോജ് കെ ജയനുമായുള്ള പ്രണയവിവാഹത്തിനും വേര്‍പിരിയലിനും രണ്ടാം വിവാഹത്തിനു ശേഷം വീണ്ടും സിനിമയില്‍ സജീവമാകുകയാണു നടി ഉര്‍വശി. അടുത്തിടെ നടത്തിയ ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിനിടയില്‍ മലയാളം റേഡിയോ ചാനലിനു അനുവദിച്ച അഭിമുഖത്തില്‍ മകള്‍ കുഞ്ഞാറ്റയെ സിനിമയില്‍ അഭിനയിക്കാന്‍ വിടില്ല എന്ന് ഉര്‍വശി പറഞ്ഞു. കുഞ്ഞാറ്റയെ സിനിമയില്‍ അഭിനയിപ്പികാന്‍ അനുവദിക്കുമോ എന്ന ചോദ്യത്തിന് മറുപടിയായിരുന്നു ഇത്.

മകളെ സിനിമയിലേക്ക് വിടില്ല എന്ന് ഉര്‍വശി വ്യക്തമാക്കി. എനിക്ക് അത് ഇഷ്ടമല്ല. ഞാന്‍ സിനിമ ഇഷ്ടപ്പെട്ട് വന്നതല്ല. അതുകൊണ്ട് തന്നെ മകള്‍ സിനിമയിലെത്തുന്നതിനോട് താല്പര്യമില്ല. അമ്മയ്‌ക്കൊപ്പമാണ് ഇപ്പോള്‍ കുഞ്ഞാറ്റ കഴിയുന്നത്. കല്‍പനച്ചേച്ചിയുടെ മകളും ഒപ്പമുണ്ട്.

ഇടക്കാലത്തുണ്ടായ വിവാദങ്ങളെക്കുറിച്ച് അവതാരക ചോദിച്ചപ്പോഴാണ് ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് തുറന്നെഴുതുമെന്നും ആത്മകഥയില്‍ ഇക്കാര്യങ്ങളെല്ലാം ഉണ്ടാകുമെന്നും ഉര്‍വശി പറഞ്ഞത്.

വിവാഹത്തിനുശേഷമാണ് ഞാന്‍ മദ്യപിക്കാന്‍ തുടങ്ങിയത്. എല്ലാവരും ഒരുമിച്ചിരുന്നു ഡ്രിക്‌സ് കഴിക്കുന്നതായിരുന്നു അവിടുത്തെ (ഭര്‍തൃവീട്ടിലെ) രീതി. എല്ലാ കാര്യങ്ങളും ഞാന്‍ തുറന്നെഴുതും. അത്രമാത്രം അനുഭവിച്ചുവെന്നും ഉര്‍വശി പറയുന്നു.

കിട്ടിയ റോളുകളൊക്കെ സൂപ്പര്‍ഹിറ്റാക്കിയത് എന്റെ മാത്രം കഴിവുകൊണ്ടല്ല. കാക്കത്തൊള്ളായിരത്തിലെ ബുദ്ധിവികാസമില്ലാത്ത കഥാപാത്രം എനിക്ക് പരിചയമുള്ള കുട്ടിയെ അനുകരിച്ചതാണ്. ആ സിനിമ ചെയ്യുംമുമ്പ് ആ കുട്ടിയുമായി സംസാരിച്ചിരുന്നു. അങ്ങനെ ചില കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. തലയിണമന്ത്രത്തിലെ കഥാപാത്രത്തിന് എന്റെ അമ്മായിയുമായി സാദൃശ്യമുണ്ട്.

സിനിമയില്‍ ദീര്‍ഘകാലം നിലനില്‍ക്കുമെന്ന ആഗ്രഹത്തിലോ പ്രതീക്ഷയിലോ അല്ല അഭിനയം തുടങ്ങിയത്. ഓരോ സിനിമ കഴിയുമ്പോഴും ഞാന്‍ പറയുമായിരുന്നു ഇത് കഴിയുമ്പോള്‍ ഞാന്‍ കോളജില്‍പോകും. ഇനി ഞാന്‍ അഭിനയിക്കില്ലെന്നൊക്കെ പറയും. പക്ഷേ സംഭവിക്കുന്നത് മറിച്ചാണ് താനും- ഉര്‍വശി പറഞ്ഞു.

മലയാള സിനിമയില്‍ അഭിനയപാടവം കൊണ്ട് ഏവരെയും വിസ്മയിപ്പിച്ച നടിയാണ് ഉര്‍വശി. പത്താംവയസില്‍ ക്യാമറയ്ക്കു മുന്നിലേക്കെത്തിയ നടി. സൂപ്പര്‍സ്റ്റാറുകളുടെയെല്ലാം നായികയായി തിളങ്ങിയ ഉര്‍വശിക്ക് പക്ഷേ ഇടക്കാലത്ത് കുടുംബജീവിതത്തില്‍ താളംതെറ്റി. മനോജ് കെ ജയനുമായുള്ള പ്രണയവിവാഹവും ഡൈവോഴ്സും വാര്‍ത്തകളില്‍ എന്നും നിറഞ്ഞുനിന്നു. മനോജുമായുള്ള വേര്‍പിരിയലിനുശേഷം രണ്ടാംവിവാഹം കഴിച്ച ഉര്‍വശി വീണ്ടും സിനിമയില്‍ സജീവമാകുകയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News