Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 24, 2026 8:24 am

Menu

Published on April 27, 2015 at 4:14 pm

നിയമസഭ ഹാളിലേക്ക് മദ്യപിച്ചെത്തിയ നടി ഉർവശിയുടെ വീഡിയോ വൈറലാകുന്നു

actress-urvashi-spotted-drunken-in-kerala-legislative-assembly-event

തിരുവനന്തപുരം: നിയമസഭ ഹാളില്‍ നടി ഉര്‍‍വശി മദ്യപിച്ചെത്തിയ സംഭവത്തിൻറെ വീഡിയോ ദൃശ്യം വൈറലാകുന്നു. സംഘാടകര്‍ ഉര്‍വശിയെ കാറില്‍ കയറ്റി വിടാന്‍ ശ്രമിയ്ക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. കാറില്‍ കയറുന്നതിനിടെ സ്പീക്കര്‍ നേരത്തേ സ്ഥലം വിട്ടതിനെപ്പറ്റി ഉര്‍വശി തട്ടിക്കയറി. രണ്ടര മണിയ്ക്ക് മുന്‍പ് സ്ഥലം വിടാന്‍ സ്പീക്കര്‍ക്ക് എന്തായിരുന്നു പരിപാടി എന്ന് ചോദിച്ചായിരുന്നു ഉര്‍വശി സംഘാടകരോട് തർക്കിച്ചത്. അവസാനം ഒരു വിധത്തിൽ താരത്തെ അനുനയിപ്പിച്ച് ഒരു പ്രമുഖ ചാനലിന്റെ കാറില്‍ കയറ്റി അയയ്ക്കുന്നതാണ് വീഡിയോയിലുള്ളത്. നിയമസഭയിലെ ഇടതുപക്ഷ വനിത സംഘടനയുടെ ഉദ്ഘാടനത്തിനായിരുന്നു ഉര്‍വശി എത്തിയത്. സ്റ്റേജിൽ വെച്ച് സ്പീക്കര്‍ക്കെതിരെ ഉര്‍വ്വശി നടത്തുന്ന പരാമര്‍ശങ്ങളുടെ വീഡിയോയും പ്രചരിയ്ക്കുന്നുണ്ട്. മദ്യപിച്ചതിൻറെ പേരില്‍ ഉര്‍വശി മുന്‍പും വിവാദത്തില്‍ അകപ്പെട്ടിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News