Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അടുത്ത കാലത്തായി രണ്ടാം വിവാഹം കഴിച്ച നടി ഉർവശി താൻ ഗർഭിണിയാണെന്ന് വെളിപ്പെടുത്തുന്നു. ഒരഭിമുഖത്തിലാണ് ഉർവശി ഇക്കാര്യം പറഞ്ഞത്.സഹോദരൻറെ സുഹൃത്തും സിവില്‍ കണ്‍സ്ട്രക്ഷന്‍ കോണ്‍ട്രാകറുമായ ശിവപ്രസാദുമായി അടുത്തിടെയാണ് ഉര്‍വശിയുടെ രണ്ടാം വിവാഹം നടന്നത്.നടൻ മനോജ് കെ ജയനുമായിട്ടായിരുന്നു ആദ്യ വിവാഹം.ഈ ബന്ധത്തിൽ ഉണ്ടായ മകൾ കുഞ്ഞാറ്റ ഇപ്പോൾ അച് ഛനോടൊപ്പമാണ് കഴിയുന്നത്. 2008 ൽ വിവാഹ മോചനം നേടിയ ശേഷം മനോജ് കെ ജയനും വേറെ വിവാഹം കഴിച്ചിരുന്നു.വിവാഹ ബന്ധം വേർപ്പെടുത്തിയ ശേഷം ഉർവശി സിനിമയിൽ വീണ്ടും സജീവമാവുകയായിരുന്നു. കമല്‍ഹാസന്റെ ഉത്തമവില്ലന്‍ എന്ന കോമഡി ചിത്രത്തിലും ഉർവശി അഭിനയിച്ചിട്ടുണ്ട്.എന്നും സിനിമ മാത്രമായിരുന്നു ഉര്‍വശിക്ക് ജീവിതത്തില്‍പ്രാധാന്യം.രണ്ടാമതും അമ്മയാകുന്നതോടെ സിനിമ രംഗം വിടുമോയെന്നതിനെ കുറിച്ചൊന്നും ഉർവശി പറഞ്ഞിട്ടില്ല.
Leave a Reply