Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 6, 2026 7:49 am

Menu

Published on November 15, 2016 at 6:53 pm

ഫേസ്ബുക്ക് ലൈവിനിടെ അശ്ലീല ചോദ്യം ചോദിച്ച ആരാധകന് ചുട്ട മറുപടിയുമായി നടി ശ്രവ്യ….

actress-was-asked-size-in-live-show-telugu-actress-sravya-reddy

ഫേസ്ബുക്ക് ലൈവില്‍ ശരീരത്തെക്കുറിച്ച് ചോദിച്ച യുവാവിന് ചുട്ട മറുപടിയുമായി നടി ശ്രവ്യ. സോഷ്യല്‍മീഡിയയിലൂടെ സിനിമാ നടിമാരെയും സ്ത്രീകളെയും അപമാനിക്കുന്നത് ചില ഞരമ്പുകളുടെ സ്ഥിരം പണിയാണ്. ചിലര്‍ മിണ്ടാതെ സഹിക്കുമ്പോള്‍ ചിലര്‍ പ്രതികരിക്കുക തന്നെ ചെയ്യും. ഞരമ്പുകളുടെ ഇരയായി ഏറ്റവും ഒടുവില്‍ പട്ടികയില്‍ ഇടം നേടിയത് പ്രമുഖ തെന്നിന്ത്യന്‍ താരം ശ്രവ്യ റെഡ്ഢിയാണ്. തന്നോട് അശ്ലീലം പറഞ്ഞ പ്രേക്ഷകന് കിടിലന്‍ മറുപടിയും ശ്രവ്യ നല്‍കി.

ഫേസ്ബുക്ക് ലൈവിലൂടെ തന്റെ മാറിടത്തിന്റെ സൈസ് ചോദിച്ചവനായിരുന്നു ശ്രവ്യ മറുപടി നല്‍കിയത്. എന്റെ ശരീരം കാണാന്‍ കൊതിയുള്ളവരോട് ഞാന്‍ ചില കാര്യങ്ങള്‍ പറയാം. ഇന്ത്യ താഴോട്ടാണ് അതു പോട്ടെ. ഇതിനകം അനേകം പേര്‍ കണ്ട നിന്റെ നികൃഷ്ടമായ കമന്റില്‍ നീ ഉപയോഗിച്ച ചീത്ത തന്നെ ഞാനും ഉപയോഗിക്കുകയാണ്. ശ്രവ്യ പറയുന്നു.
നീ പറഞ്ഞത് പോലെ തന്നെ എനിക്ക് മനോഹരമായ മാറിടമുണ്ട്. അതിനെന്താ? നിന്റെ അമ്മയ്ക്കുമില്ലേ? എല്ലാ പെണ്ണുങ്ങള്‍ക്കും ഉണ്ട്. ഏതായാലും ഞാന്‍ ശരീരം കാണിക്കാന്‍ പോകുന്നില്ല. എന്റെ മാറിടത്തിന് നിന്റെ അംഗീകാരവും ആവശ്യവുമില്ല. ശ്രവ്യ പറയുന്നു.
നടിയുടെ മറുപടി വീഡിയോയും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ശ്രവ്യയുടെ ഫേസ്ബുക്ക് പേജിലും ചിലര്‍ തെറിവിളികളുമായി ഇപ്പോഴും എത്തുന്നുണ്ട്. ചിലര്‍ നടിക്ക് പിന്തുണ നല്‍കുമ്പോള്‍, മറ്റു ചിലര്‍ നടിയെ അധിക്ഷേപിച്ച് കൊണ്ടാണ് സംസാരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News