Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഫോര്‍ ഫ്രണ്ട്സ് എന്ന ചിത്രത്തിലൂടെയാണ് സൃന്ദ അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് ആട് ഒരു ഭീകര ജീവി ആണ്, തട്ടത്തിന്‍ മറയത്ത് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത 1983ലെ വേഷത്തിലൂടെയാണ് സൃന്ദ എന്ന നടിയെ പ്രേക്ഷകര്‍ തിരിച്ചറിഞ്ഞത്. അടുത്തിടെ ഇറങ്ങിയ കുഞ്ഞിരാമയണത്തിലെ സൃന്ദ അവതരിപ്പിച്ച സജിത എന്ന കഥാപാത്രവും ജനശ്രദ്ധ നേടിയിരുന്നു. ഒരുപക്ഷേ അഭിനയരംഗത്തേക്ക് കുറച്ചുകൂടി നേരത്തെ എത്തണ്ട നടിയായിരുന്നു സൃന്ദ. എന്നാല്‍ തന്‍റെ ജീവിതത്തിലെ അനാവശ്യമായ എടുത്തു ചാട്ടങ്ങള്‍ ഒരുപരിധി വരെ സൃന്ദയുടെ സിനിമ കരീയറിനെയും ബാധിച്ചു.
ഡിഗ്രി കഴിഞ്ഞ ഉടന്‍ തന്നെ എന്‍റെ വിവാഹം നടന്നു. പ്രണയിച്ച പുരുഷനൊപ്പമായിരുന്നു വിവാഹം. എന്‍റെ ആഗ്രഹങ്ങളോട് ഇന്ന് വരെ നോ പറയത്തവരായിരുന്നു എന്‍റെ കുടുംബം. അതുക്കൊണ്ട് തന്നെ എന്‍റെ വിവാഹത്തെയും ആരും എതിര്‍ത്തില്ല. വനിത മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സൃന്ദ സംസാരിച്ചത്
സ്കൂളില്‍ പഠിക്കുന്ന കാലം മുതല്‍ മോഡലിങിലും അഭിനയത്തിലും താൽപര്യമുണ്ടായിരുന്നു. എന്നാല്‍ സിനിമയോട് ഒരു ബന്ധമില്ലാത്തവരായിരുന്നു എന്‍റെ കുടുംബം, ബാപ്പ ഒരു ബിസിനസുകാരനും ഉമ്മ വീട്ടമ്മയും. ഒരിക്കലും എന്‍റെ സ്വാതന്ത്ര്യങ്ങള്‍ക്ക് വിലക്കിടാന്‍ എന്‍റെ ബാപ്പയും ഉമ്മയും നിന്നിട്ടില്ല. അങ്ങനെ വിവാഹത്തിന് ശേഷം മകനുണ്ടായി കഴിഞ്ഞാണ് സിനിമയിലേക്ക് വരുന്നത്.സൃന്ദ പറയുന്നു
പക്വതയില്ലാത്തപ്പോള്‍ തോന്നിയ തമാശയായിരുന്നു എന്‍റ വിവാഹം. ഇപ്പോള്‍ ഞങ്ങള്‍ വിവാഹ മോചനത്തിന്‍റ വക്കിലാണ്. എന്നാല്‍ ഞാന്‍ ചെയ്ത് വെച്ച കാര്യങ്ങളെയും കഴിഞ്ഞു പോയ കാലങ്ങളെയും ഒാര്‍ത്ത് ഞാന്‍ വേദനിക്കില്ല. പരസ്പ്പര ബഹുമാനത്തോടെയാണ് ഞാനും അഷബും വേര്‍പിരിയാന്‍ തീരുമാനിച്ചത്. എന്‍റെ മകന്‍റെ സപ്പോര്‍ട്ട് ഉണ്ട് എല്ലാത്തിനും. അതുക്കൊണ്ടാണ് സിനിമയില്‍ കാലുറപ്പിക്കുന്നത്. സൃന്ദ പറയുന്നു
Leave a Reply