Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 7:38 am

Menu

Published on March 9, 2015 at 11:03 am

നിശാക്ലബിൽ അക്രമം;അറസ്റ്റിലായ ബോളിവുഡ് നടനും നടി സെറീന വഹാബിൻറെ ഭർത്താവുമായ ആദിത്യ പഞ്ചോളിക്ക് ജാമ്യം

aditya-pancholi-arrested-after-brawl-at-night-club-gets-bail

മുംബൈ: നിശാക്ലബില്‍ അക്രമം നടത്തിയതിന് അറസ്റ്റിലായ ബോളിവുഡ് നടനും നടി സെറീനാ വഹാബിന്റെ ഭര്‍ത്താവുമായ ആദിത്യ പഞ്ചോളിക്ക് കോടതി ജാമ്യം അനുവദിച്ചു. ഞായറാഴ്ച പുലര്‍ച്ചയാണ് പഞ്ചോളിയെ സാന്താക്രൂസ് പൊലീസ് അറസ്റ്റ് ചെയ്തത്. ജൂഹുവിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ നൈറ്റ് ക്ലബ്ബിലാണ് ആദിത്യ മദ്യപിച്ച് പ്രശ്നങ്ങള്‍ ഉണ്ടാക്കിയത്. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. പഞ്ചോളി ആവശ്യപ്പെട്ട പാട്ട് ക്ലബില്‍വെക്കാത്തതിനെ തുടർന്നാണ്‌ തർക്കം ആരംഭിച്ചത്.പിന്നീട് മദ്യലഹരിയിലായിരുന്ന പഞ്ചോളി ഡിജെയ്ക്ക് നേരെ അസഭ്യവാക്കുകള്‍ ഉപയോഗിച്ചു. വാക്കുതര്‍ക്കത്തിനിടെ ആദിത്യ പഞ്ചോളി ഡിജെയുടെ തലയില്‍ മൊബൈല്‍ ഫോണ്‍ കൊണ്ട് അടിച്ചുവെന്ന് പൊലീസ് ഇന്‍സ്പെക്റ്റര്‍ വിദ്യാസാഗര്‍ പറഞ്ഞു. പ്രശ്നത്തില്‍ നൈറ്റ് ക്ലബിലെ ജീവനക്കാര്‍ ഇടപെട്ടെങ്കിലും ഇവരുടെ നേര്‍ക്കും പഞ്ചോളി തട്ടിക്കയറുകയായിരുന്നു.തുടര്‍ന്ന് പൊലീസ് എത്തി പഞ്ചോളിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഡിജെ മണ്ഡറിന്‍െറ തലയില്‍ അഞ്ച് തുന്നലുണ്ട്. ഉച്ചക്ക് 12.30ന് അവധിക്കാല കോടതിയില്‍ ഹാജരാക്കിയ പഞ്ചോളിക്ക് 50,000 രൂപയ്ക്കാണ് കോടതി ജാമ്യം അനുവദിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News