Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 21, 2025 12:56 pm

Menu

Published on July 7, 2014 at 5:33 pm

ജിയാഖാന്റെ അമ്മയ്ക്കെതിരെ 100 കോടിയുടെ അപകീര്‍ത്തിക്കേസുമായി പഞ്ചോലി കുടുംബം

aditya-pancholi-wife-file-rs-100-crore-defamation-suit-against-jiah-khans-mother

മുംബൈ:  ആത്മഹത്യ ചെയ്ത ബോളിവുഡ് താരം ജിയാഖാന്റെ അമ്മയ്ക്കെതിരെ 100 കോടി രൂപയുടെ അപകീര്‍ത്തിക്കേസ്. പ്രതിയായ സൂരജ് പഞ്ചോലിയുടെ പിതാവ് ആദിത്യ പഞ്ചോലിയും മാതാവ് സറീന വഹാബും സഹോദരി സനയുമാണ് ജിയാ ഖാന്റെ അമ്മ റാബിയാ ഖാനെതിരെ അപകീര്‍ത്തിക്കേസ് നല്‍കിയത്.

jiya  khan's mother jpg

ആദിത്യയുടെ മകന്‍ സൂരജ് പഞ്ചോലിക്കെതിരെ പൊലീസ് ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയിരുന്നു.സമൂഹത്തിന്റെ മുമ്പില്‍ തങ്ങളെ അപമാനിക്കുന്ന രീതിയില്‍ റാബിയ ട്വീറ്റ് ചെയ്തുവെന്ന് ആദിത്യ പഞ്ചോലി, ഭാര്യ സറീന വഹാബ്, മകള്‍ സന എന്നിവര്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു. അപകീര്‍ത്തികേസ് പരിഗണിക്കുന്നത് ജൂലൈ ഒമ്പതിലേക്ക് മാറ്റി.

pancholi480

 

ജിയാഖാന്റെ മരണം കോടതി സിബിഐക്ക് വിട്ടതിനുപിന്നാലെയാണ് റാബിയ ഖാനെതിരായ അപകീര്‍ത്തിക്കേസ്. ജിയാഖാന്‍ കൊല്ലപ്പെട്ടതാകാമെന്ന സംശയം ഫോറന്‍സിക് പരിശോധനയില്‍ പോലീസ് ഉന്നയിച്ചിരുന്നു. ജിയയുടെ അടിവസ്ത്രങ്ങളില്‍ രക്തം കണ്ടതും നഖത്തിനടിയില്‍ നിന്നും മറ്റൊരാളുടെ രക്തവും മാംസവും കണ്ടെത്തിയതുമായിരുന്നു സംശയത്തിനിടയാക്കിയത്. കഴിഞ്ഞവര്‍ഷം ജൂണ്‍ 3 നാണ് ജൂഹൂവിലെ ഫ്‌ളാറ്റില്‍ ജിയ ഖാനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ജിയയുടെ കാമുകന്‍ കൂടിയായ സൂരജ് പഞ്ചോലിയാണ് മരണത്തിന് ഉത്തരവാദി എന്നായിരുന്നു റാബിയയുടെ ആരോപണം.

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News