Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 8:14 am

Menu

Published on June 1, 2013 at 6:36 am

കുവൈത്തും സ്വദേശീയവൽക്കരണത്തിൽ

after-saudi-arabia-its-now-kuwait-bracing-up-for-nationalisation

വിസ മാറി ജോലി ചെയ്യുന്നവര്‍ക്കും അനധികൃത താമസക്കാര്‍ക്കുമെതിരായ പരിശോധന കര്‍ശനമാക്കിയതോടെ പിടിയിലായവരില്‍ 50ലേറെ പേരാണ് വെള്ളിയാഴ്ച ദല്‍ഹിയിലത്തെിയത്. ഇവരില്‍ പകുതിയോളം മലയാളികളാണ്. സൗദി അറേബ്യയിലെ നിതാഖാതിന് പിന്നാലെ കുവൈത്തില്‍നിന്നും പ്രവാസികളുടെ വ്യാപക തിരിച്ചൊഴുക്കിനുള്ള അരങ്ങൊരുങ്ങിയെന്ന്് ഇവര്‍ പറയുന്നു .വിസ കാലാവധി കഴിഞ്ഞവരെയും അനധികൃതമായി ജോലിചെയ്യുന്നവരെയും ജയിലില്‍ അടയ്ക്കുന്നു. തൊഴില്‍ സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി സൗദി അറേബ്യ അനധികൃതമായി ജോലിചെയ്യുന്നവര്‍ക്കെതിരെ നിലപാട് ശക്തമാക്കിയത് ഇന്ത്യക്കാരില്‍ ആശങ്ക സൃഷ്ടിച്ചിട്ടുള്ള സാഹചര്യത്തിലാണ് കുവൈത്തിലും സമാനനടപടി. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ പേരുടെ മടങ്ങിവരവ് ഉണ്ടാകുമെന്നാണ് അറിവ് . വിരലടയാളമെടുത്ത് പ്രവേശവിലക്ക് ഏര്‍പ്പെടുത്തിയാണ് പിടിയിലാകുന്നവരെ കുവൈത്ത് പൊലീസ് നാടുകടത്തുന്നത്. അതിനാല്‍, ഇനിയൊരു തിരിച്ചുപോക്ക് ഇവര്‍ക്ക് സാധ്യമല്ല. കുവൈത്തില്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്നവര്‍ മുതല്‍ ഒരു മാസം മുമ്പ് വന്നിറങ്ങിയവര്‍ വരെ പിടിയിലായവരിലുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News