Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 16, 2024 6:57 pm

Menu

Published on June 3, 2013 at 5:28 am

വേനലവധിക്കു ശേഷം പ്രവേശനോത്സവത്തോടെ വിദ്യാലയങ്ങള്‍ തുറന്നു

after-summer-vacation-school-reopens-today

തിരുവനന്തപുരം: അക്ഷരത്തിന്‍െറയും അറിവിന്‍െറയും പുത്തന്‍വെളിച്ചം തേടി കുരുന്നുകള്‍ ഇന്നു വിദ്യാലയങ്ങളിലേക്ക്.പ്രവേശനോത്സവത്തിനായി അണിയിച്ചൊരുക്കിയ സ്ക്കൂളുകളില്‍ മുതിര്‍ന്ന ക്ലാസിലെ കുട്ടികളും അധ്യാപകരും കുഞ്ഞനുജന്‍മാരേയും അനുജത്തിമാരേയും വരവേല്‍ക്കാനായി നേരത്തെ എത്തിയിരുന്നു.പുതിയ അധ്യയന വര്‍ഷത്തെ വരവേറ്റ് മൂന്നരലക്ഷം കുട്ടികളാണ് ഇക്കുറി ഒന്നാംക്ലാസില്‍ എത്തുന്നത്. ഈ വര്‍ഷത്തെ സംസ്ഥാനതല പ്രവേശനോത്സവം കോഴിക്കോട് മീഞ്ചന്ത സ്കൂളില്‍ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ് ഉദ്ഘാടനം ചെയതു. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് എസ്.ഇ.ആര്‍.ടി.എ തയാറാക്കിയ സുരക്ഷിത യാത്ര പുസ്തകം വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തും. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ആദ്യ ദിവസംമുതല്‍ തന്നെ ഉച്ചഭക്ഷണ വിതരണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അധ്യാപകര്‍ക്കുള്ള പരിശീലനവും പൂര്‍ത്തിയാക്കി ക്കഴിഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News