Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 12:40 am

Menu

Published on June 7, 2013 at 7:01 am

രാഹുല്‍ ഗാന്ധിക്കെതിരെ 500 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എ.ജി.പിയുടെ നോട്ടീസ്‌

agp-sends-rs-500-crore-legal-notice-to-rahul-gandhi

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അഖിലേന്ത്യാ വൈസ് പ്രസിഡന്‍്റ് രാഹുല്‍ ഗാന്ധിക്കെതിരെ 500 കോടിയുടെ മാനനഷ്ടകേസ്. അസമിലെ പ്രധാന രാഷ്ട്രീയ കക്ഷികളിലൊന്നായ അസം ഗണ പരിഷത്താണ് രാഹുല്‍ ഗാന്ധിക്കെതിരെ നിയമനടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. തീവ്രവാദികളുടെ സഹായത്തോടെയാണ് അസമില്‍ അസം ഗണപരിഷത്( എജിപി) അധികാരത്തില്‍ വന്നതെന്ന കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെയാണ് എജിപി നേതൃത്വം നിയമനടപടിക്ക് ഒരുങ്ങുന്നത്. പ്രസ്താവനയില്‍ മാപ്പ് പറയാന്‍ രാഹുലിന് 15 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഈ സമയത്തിനുള്ളില്‍ രാഹുല്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ 500 കോടി നഷ്ടപരിഹാരത്തിനുള്ള നിയമനടപടിയുമായി തങ്ങള്‍ മുന്നോട്ടുപോകുമെന്ന് എജിപി യുവജന സംഘടനയുടെ പ്രസിഡന്റ് കിഷോര്‍ ഉപാധ്യായ് വ്യക്തമാക്കി.

Loading...

Leave a Reply

Your email address will not be published.

More News