Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 15, 2026 4:29 pm

Menu

Published on January 6, 2015 at 4:44 pm

വിക്രം ഭീകര വേഷത്തില്‍ വരുന്ന ഐയിലെ മറ്റൊരു ഗാനം കൂടി പുറത്തിറങ്ങി

ai-tamil-movie-song-release

ബ്രഹ്മാണ്ടചിത്രം ഐയിലെ വിക്രം ഭീകര വേഷത്തില്‍ വരുന്ന മറ്റൊരു ഗാനം കൂടി പുറത്തിറങ്ങി. “തും തോടോ ന” എന്ന ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിട്ടുള്ളത്.സുനിധി ചൌഹാനും ആശ ഗാനും ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. വന്‍ ബഡ്ജറ്റില്‍ സെറ്റ് തന്നെ നിര്‍മ്മിച്ചാണ് ഈ ഗാനം ചിത്രീകരിച്ചിരിക്കുന്നത്. ഗാനത്തിൻറെ രചന ഇർഷാദ് കമിലിൻറേതാണ്. ചിത്രത്തിലെ മറ്റൊരു ഗാനം കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയിരുന്നു. സിനിമയില്‍ മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളാണ് നായകന്‍ വിക്രം പ്രത്യക്ഷപ്പെടുന്നത്. വിഷ്വല്‍ ഇഫക്ടുകളും സാങ്കേതിക മികവും സൂപ്പര്‍ ആക്ഷനും കൂടിച്ചേര്‍ന്ന ചിത്രം പൊങ്കലിന് തിയേറ്ററുകളിലെത്തും. ശങ്കറാണ് ചിത്രത്തിൻറെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. അന്യനു ശേഷം വിക്രമും ശങ്കറും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News