Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജകാര്‍ത്ത: ജാവാ കടലിൽ 162 യാത്രക്കാരുമായി തകർന്നു വീണ എയർ ഏഷ്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി. ഞാറായ്ച ബ്ലാക്ക് ബോക്സ് കടലിൻറെ അടിത്തട്ടിലെ വിമാനവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായി കണ്ടെത്തിയിരുന്നു. ജാവാ കടലിന്റെ 98 അടി താഴ്ചയിൽ നിന്നാണ് വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തിയത് . രണ്ടാമത്തെ ബ്ലാക്ക് ബോക്സും കോക്പിറ്റ് വോയിസും കണ്ടെത്താനുള്ള ശ്രമം തുടരുകയാണ് . ബ്ലാക്ക് ബോക്സിന് തകരാറുകൾ സംഭവിച്ചില്ലെങ്കിൽ രണ്ടുദിവസത്തിനകം അതിലെ വിവരങ്ങൾ കണ്ടെത്താനാകും . വിമാനത്തിന്റെ വാൽ ഭാഗം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. അതോടപ്പം വെള്ളിയായ്ച നാല് മൃതദേഹങ്ങള്‍ കൂടി കടലിൽ നിന്ന് കണ്ടെത്തി . ഇതോടെ മരണസംഖ്യ 48 ആയി . ബാക്കിയുള്ള മൃതദേഹങ്ങള്‍ വിമാനവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി പോയിട്ടുണ്ടാകും എന്നാണ് അധികൃതരുടെ നിഗമനം . ഇനിയും മൃതദേഹങ്ങള്‍ ലഭിക്കുമെന്ന മുന്നറിയിപ്പ് അധികൃതർ ഇതുവരെയും നല്കിയിട്ടില്ല.
–
Leave a Reply