Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലോകസുന്തരി ഐശ്വര്യറായി സിനിമയിലേക്ക് തിരിച്ചെത്തുന്നത് ഐറ്റം ഡാന്‍സുകളിലൂടെയാണെന്ന് വാർത്തകൾ ഉണ്ടായിരുന്നു.എന്നാൽ പിന്നീട് ഇതു നിരസിക്കാൻ കാരണം തിരിച്ചുവരവ് ഐറ്റം ഡാന്‍സിലൂടെ മാത്രമാകുന്നത് തന്റെ വിലയകളയുമെന്ന് ബോധ്യമുള്ളതുകൊണ്ടാണ്. ഐശ്വര്യ പോയെന്നുകരുതി ഐറ്റംഡാന്‍സിൽ കുറവൊന്നും വരാന്‍ പോകുന്നില്ല എന്നാണ് പുതിയ വാര്‍ത്ത. ഐശ്വര്യയ്ക്ക് പകരക്കാരിയായി മുന്‍ ലോകസുന്ദരിയും ഹോട്ട് താരവുമായ പ്രിയങ്കാചോപ്രയാണ് ഇപ്പോൾ രംഗപ്രവഷനം ചെയ്യാൻ പോകുന്നത്.എന്തായാലും ഇതുകൊണ്ട് ഡാന്‍സ് ഒട്ടും മോശമാകില്ല, എന്നുമാത്രമല്ല, ഇത് വന്‍ വിജയമാക്കാന്‍ പ്രിയങ്ക കിണഞ്ഞു പരിശ്രമിക്കുകയും ചെയ്യും. ചുരുക്കിപ്പറഞ്ഞാല്‍ ലോകസുന്ദരിമാര്‍ തമ്മിലുള്ള ഏറ്റുമുട്ടലിന് ആരംഭം കുറിച്ചെന്നുതന്നെ പറയാം.ഇപ്പോള്‍ തന്നെ ബോളിവുഡിലെ മുന്‍നിര താരമായ പ്രിയങ്ക ഐശ്വര്യയുടെ സ്ഥാനം ഏറ്റെടുത്ത് വിജയിപ്പിക്കുന്നതോടെ ഐശ്വര്യയുടെ തിരിച്ചുവരവ് ചോദ്യചിഹ്നമാകും എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
2000ലെ ലോക സുന്ദരിയായ പ്രിയങ്ക ചോപ്ര ബോളിവുഡിലെ മുന്‍നിര നായികയാണെന്നതിനൊപ്പം പാട്ടിലും കമ്പമുള്ളയാളാണ്. 2008ലെ ദേശീയ അവാര്‍ഡ് ജേതാവാണ്. തല്‍ക്കാലം തിരിച്ചുവരവ് ഉണ്ടാകില്ല എന്ന് ഐശ്വര്യ പറഞ്ഞതോടെയാണ് പ്രിയങ്കയെ സ്ഥാനത്തെക്ക് നിശ്ചയിച്ചത്. അടുത്ത ആഴ്ചയോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. രാംലീലയില്‍ രണ്‍വീര്‍ സിംഗാണ് ലീഡ് റോളില്‍ . ഐശ്വര്യക്കു പകരം പ്രിയങ്ക എന്ന ആശയം ഇനി പല സംവിധായകര്‍ക്കും ഉണ്ടാകാമെന്നാണ് കണക്കാക്കുന്നത്. എന്തായാലും പ്രിയങ്കയുടെ തിരിച്ചുവരവ് ഐശ്വര്യയ്ക്ക് വന്‍ തിരിച്ചടിയാണ് .
Leave a Reply