Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ :ബോളിവുഡിലെ താര ദമ്പതികളായ അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വിവാഹ ബന്ധം വേർപ്പെടുത്തുന്നതായി ചില ഹിന്ദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.അഭിഷേകിൻറെ അമ്മയായ ജയാ ബച്ചനും ഐശ്വര്യയും തമ്മിലുണ്ടായ ചില പ്രശ്നങ്ങളാണ് ഇതിന് കാരണമെന്ന് വാർത്തകൾ സൂചിപ്പിക്കുന്നു.ബച്ചന്‍ കുടുംബത്തിലെ ആചാരങ്ങളോടും രീതികളോടും ഇണങ്ങി ജീവിക്കാൻ ഐശ്വര്യ തയ്യാറാകാത്തതാണ് പ്രശ്നങ്ങൾ സൃഷ്ടിച്ചത്.കൂടാതെ ഐശ്വര്യയുടെ കാര്യങ്ങളിൽ ജയ ബച്ചന്‍ അമിതമായി ഇടപ്പെടുന്നത് ഐശ്വര്യക്ക് ഇഷ്ടമുണ്ടായിരുന്നില്ല.ഹേമമാലിനിയുടെയും ധര്‍മേന്ദ്രയുടെയും മകള്‍ അഹാന ഡിയോളിൻറെ വിവാഹ ചടങ്ങിലും,കാന്‍ ചലച്ചിത്രമേളയിലും പങ്കെടുക്കാനായി മകൾ ആരാധ്യയുമൊത്ത് ഐശ്വര്യ തനിച്ചാണ്എത്തിയിരുന്നത്. സിനിമയിലേക്ക് തിരിച്ചുവരാനുള്ള ഐശ്വര്യയുടെ തീരുമാനത്തിൽ ആർക്കും താത്പര്യമില്ലെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്.എന്തായാലും രണ്ടുപേരും ഈ വാർത്തയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
Leave a Reply